ദുബായ് എമിറേറ്റിലുടനീളമുള്ള നിരവധി മാളുകൾ റമദാൻ ആഘോഷങ്ങളുടെ ഭാഗമായി പ്രവർത്തന സമയം നീട്ടിയതായി ദുബായ് ഫെസ്റ്റിവൽ ആൻഡ് റീട്ടെയിൽ എസ്റ്റാബ്ലിഷ്‌മെന്റ് അറിയിച്ചു.
മാൾ ഓഫ് എമിറേറ്റ്സ്: തിങ്കൾ മുതൽ ഞായർ വരെ, രാവിലെ 10 മുതൽ പുലർച്ചെ 1 വരെ പ്രവർത്തിക്കും.
ദുബായ് മാൾ: റീട്ടെയിൽ ഷോപ്പുകൾ: വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ രാവിലെ 10 മുതൽ 1 വരെയും , തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ 10 മുതൽ പുലർച്ചെ 2 വരെയും പ്രവർത്തിക്കും. റെസ്റ്റോറന്റുകളും ഫുഡ് കോർട്ടുകളും എല്ലാ ദിവസവും രാവിലെ 10 മുതൽ പുലർച്ചെ 2 വരെയും പ്രവർത്തിക്കും, വാട്ടർഫ്രണ്ട് പ്രൊമെനേഡ് റെസ്റ്റോറന്റുകൾ: എല്ലാ ദിവസവും രാവിലെ 10 മുതൽ പുലർച്ചെ1 വരെ പ്രവർത്തിക്കും.
സിറ്റി സെന്റർ ദെയ്‌റ, സിറ്റി സെന്റർ മിർദിഫ് മാളുകൾ: എല്ലാ ദിവസവും രാവിലെ 10 മുതൽ പുലർച്ചെ 1 വരെയും അവിടങ്ങളിലെ റെസ്റ്റോറന്റുകളും കഫേകളും എല്ലാ ദിവസവും രാവിലെ 10 മുതൽ പുലർച്ചെ 2 വരെയും പ്രവർത്തിക്കും.
ദുബായ് ഫെസ്റ്റിവൽ സിറ്റി മാളിലെ റീട്ടെയിൽ ഷോപ്പുകൾ: ഞായർ മുതൽ ബുധൻ വരെ രാവിലെ 10 മുതൽ അർദ്ധരാത്രി 12 വരെയും, അവിടങ്ങളിലെ റെസ്റ്റോറന്റുകളും കഫേകളും : ഞായർ മുതൽ ബുധൻ വരെ രാവിലെ 10 മുതൽ അർദ്ധരാത്രി വരെയും , വ്യാഴം മുതൽ ശനി വരെ രാവിലെ 10 മുതൽ 1 വരെയും പ്രവർത്തിക്കും.
ദുബായ് ഹിൽസ് മാളിലെ റീട്ടെയിൽ ഷോപ്പുകൾ : എല്ലാ ദിവസവും രാവിലെ 10 മുതൽ അർദ്ധരാത്രി 12 വരെയും, റെസ്റ്റോറന്റുകൾ, കഫേകൾ, ഫുഡ് കോർട്ട്: എല്ലാ ദിവസവും രാവിലെ 10 മുതൽ 1 വരെയും പ്രവർത്തിക്കും.
മെർക്കാറ്റോ മാൾ : റമദാൻ മാസത്തിൽ രാവിലെ 10 മുതൽ രാത്രി 11 വരെ. ചില ഔട്ട്‌ലെറ്റുകൾ പുലർച്ചെ 2 മണി വരെ തുറന്നേക്കാം.
അൽ സീഫിലെയും അൽ ഖവാനീജ് വാക്കിലെയും റീട്ടെയിൽ ഷോപ്പുകൾ: തിങ്കൾ മുതൽ വെള്ളി വരെ രാവിലെ 10 മുതൽ അർദ്ധരാത്രി 12 വരെയും , ഞായർ മുതൽ ശനി വരെ രാവിലെ 10 മുതൽ പുലർച്ചെ 1 വരെയും പ്രവർത്തിക്കും. റെസ്റ്റോറന്റും കഫേകളും: തിങ്കൾ മുതൽ വെള്ളി വരെ രാവിലെ 10 മുതൽ 12 വരെയും , ഞായർ മുതൽ ശനി വരെ 10 മുതൽ 1 വരെയും പ്രവർത്തിക്കും.
സിറ്റി വാക്കിലെ റീട്ടെയിൽ ഷോപ്പുകൾ : ഞായർ മുതൽ ശനി വരെ രാവിലെ 10 മുതൽ അർദ്ധരാത്രി 12 വരെയും റെസ്റ്റോറന്റും കഫേകളും: ഞായർ മുതൽ ശനി വരെ രാവിലെ 10 മുതൽ പുലർച്ചെ 1 വരെയും പ്രവർത്തിക്കും.
ലാ മെർ റീട്ടെയിൽ ഷോപ്പുകൾ: ഞായർ മുതൽ വ്യാഴം വരെ രാവിലെ 10 മുതൽ രാത്രി 11 വരെയും , വെള്ളി മുതൽ ശനി വരെ രാവിലെ 10 മുതൽ 12 വരെയും അവിടത്തെ റെസ്റ്റോറന്റുകളും കഫേകളും: ഞായർ മുതൽ വ്യാഴം വരെ രാവിലെ 10 മുതൽ അർദ്ധരാത്രി 12 വരെയും, വെള്ളി മുതൽ ശനി വരെ 10 മുതൽ 1 വരെയും പ്രവർത്തിക്കും.
ബീച്ച് : റീട്ടെയിൽ ഷോപ്പുകൾ: ഞായർ മുതൽ വ്യാഴം വരെ രാവിലെ 10 മുതൽ 11 വരെയും , വെള്ളി മുതൽ ശനി വരെ രാവിലെ 10 മുതൽ അർദ്ധരാത്രി12 വരെയും പ്രവർത്തിക്കും. അവിടത്തെ റെസ്റ്റോറന്റുകളും കഫേകളും: ഞായർ മുതൽ വ്യാഴം വരെ രാവിലെ 10 മുതൽ 12 വരെ, വെള്ളി മുതൽ ശനി വരെ 10 മുതൽ 1 വരെയും പ്രവർത്തിക്കും.
ദുബായിൽ നോമ്പെടുക്കുന്നവർക്കും അല്ലാത്തവർക്കും റമദാൻ മാസത്തിൽ ഒന്നിലധികം ഷോപ്പിംഗ് സ്ഥലങ്ങളിൽ ഈദ് കഴിയുന്നത് വരെ കൂടുതൽ സമയം ചെലവഴിക്കാം.