Search
Close this search box.

യുഎഇയുടെ 1 ബില്യൺ മീൽസ് : സംഭാവനകൾ 530 മില്ല്യൺ കവിഞ്ഞു

UAE's 1 Billion Meals initiative crosses the halfway mark

മില്ല്യൺ ദശലക്ഷം ദിർഹം സമാഹരിച്ച ‘മോസ്റ്റ് നോബൽ നമ്പേഴ്സ്’ ചാരിറ്റി ലേലത്തിലൂടെ പ്രവർത്തിക്കുന്ന യുഎഇയുടെ ‘1 ബില്യൺ മീൽസ്’ റമദാൻ സംരംഭം പാതിവഴി പിന്നിട്ടു, നാളിതുവരെയുള്ള മൊത്തം സംഭാവനകൾ 530 മില്ല്യണിലധികം ദിർഹത്തിലധികമായി.

ഇന്നലെ ബുധനാഴ്ച രാത്രി അബുദാബിയിലെ എമിറേറ്റ്സ് പാലസിൽ അഞ്ച് യൂണിക് വാഹന പ്ലേറ്റ് നമ്പറുകളും 10 പ്രത്യേക മൊബൈൽ നമ്പറുകളും 90 മിനിറ്റിനുള്ളിൽ 40.27 മില്ല്യൺ ദിർഹം സമാഹരിച്ചു. വെവ്വേറെ, കഴിഞ്ഞ ദിവസങ്ങളിൽ 555 വാഹന പ്ലേറ്റുകളുടെ ഓൺലൈൻ ലേലത്തിലൂടെ 71 മില്ല്യൺ ദിർഹം സമാഹരിച്ചു, അബുദാബിയിലെ മൊത്തം തുക 111മില്ല്യൺ ദിർഹമായി.

50 രാജ്യങ്ങളിലെ പോഷകാഹാരക്കുറവ് നേരിടുന്ന നിരാലംബരായ ആളുകളെ സഹായിക്കാനും അവര്‍ക്ക് സുസ്ഥിരമായ ഭക്ഷണ പിന്തുണ നല്‍കാനും ലക്ഷ്യമിടുന്ന ഈ ഉദ്യമം മേഖലയിലെ ഇത്തരത്തിലുള്ള ഏറ്റവും ബൃഹത്തായ പദ്ധതിയാണിത്‌.

ഒരു ബില്യൺ മീൽസ് സംരംഭത്തിലേക്ക് നാല് മാർഗങ്ങളിലൂടെ ദാതാക്കൾക്ക് സംഭാവന നൽകാം: കാമ്പെയിനിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.1billionmeals.ae സന്ദർശിക്കുക, എമിറേറ്റ്സ് NBD-യിലെ കാമ്പെയിനിന്റെ അക്കൗണ്ടിലേക്ക് സംഭാവന ബാങ്ക് ട്രാൻസ്ഫർ ചെയ്യാം (നമ്പർ: AE300260001015333439802), ഡ്യൂ നെറ്റ്‌വർക്കിൽ 1020 എന്ന നമ്പറിലേക്കോ എത്തിസലാത്ത് നെറ്റ്‌വർക്കിൽ 1110 എന്ന നമ്പറിലേക്കോ “മീൽ” അല്ലെങ്കിൽ “وجبة” എന്ന് SMS അയച്ചുകൊണ്ട് പ്രതിമാസ സബ്‌സ്‌ക്രിപ്‌ഷനിലൂടെ ഒരു ദിവസം ഒരു ദിര്‍ഹം സംഭാവന ചെയ്യാനുള്ള ഓപ്‌ഷൻ തിരഞ്ഞെടുക്കാം, 8009999 എന്ന ടോൾ ഫ്രീ നമ്പർ വഴി പ്രത്യേക കോൾ സെന്റർ വഴിയും സംഭാവനകൾ നൽകാം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts