ഇന്ത്യയും യുഎഇയും തമ്മിലുള്ള ചരിത്രപരമായ സാമ്പത്തിക പങ്കാളിത്ത കരാർ (CEPA) 2022 മെയ് 1 മുതൽ പ്രാബല്യത്തിൽ വരുമെന്ന് യുഎഇ വിദേശ വ്യാപാര സഹമന്ത്രി താനി അൽ സെയൂദി ഇന്ന് വ്യാഴാഴ്ച രാവിലെ ട്വിറ്ററിലൂടെ അറിയിച്ചു.
കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഗോയലും യുഎഇ വ്യാപാര മന്ത്രി അബ്ദുല്ല ബിന്‍ തൗഖ് അല്‍ മാരിയും തമ്മിലാണ് ഡല്‍ഹിയില്‍ കരാര്‍ ഒപ്പുവെച്ചത്. 2014ല്‍ ഒന്നാം നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം യുഎഇയുമായി ഒപ്പുവെക്കുന്ന സുപ്രധാനമായ കരാറാണിത്.
ഇന്ത്യയും യുഎഇയും തമ്മിലുള്ള കരാറിന്റെ വിശദാംശങ്ങൾ ഈ വർഷം ആദ്യം ഇന്ത്യൻ വാണിജ്യ വ്യവസായ മന്ത്രാലയം പ്രസിദ്ധീകരിച്ചിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര ഇടപെടല്‍ വര്‍ധിപ്പിക്കുകയാണ് കരാറിന്റെ ലക്ഷ്യം. അടുത്ത 5 വര്‍ഷത്തിനുള്ളില്‍ 100 ബില്യണ്‍ ഡോളറിന്റെ വ്യാപാരമാണ് ലക്ഷ്യമിടുന്നത്. യുഎഇയിലേക്ക് കയറ്റി അയക്കുന്ന വിവിധ ഉത്പന്നങ്ങളുടെ ഇറക്കുമതി തീരുവ വെട്ടിക്കുറക്കുവാനും കരാറില്‍ വ്യവസ്ഥയുണ്ട്.
ഇന്ത്യയെ സംബന്ധിച്ചിടത്തോളം, രത്നം, ആഭരണങ്ങള്‍, തുണിത്തരങ്ങള്‍, തുകല്‍, പാദരക്ഷകള്‍, സ്പോര്‍ട്സ് സാധനങ്ങള്‍, പ്ലാസ്റ്റിക്, ഫര്‍ണിച്ചര്‍, അഗ്രി ഗുഡ്സ്, ഫാര്‍മ, മെഡിക്കല്‍ ഉപകരണങ്ങള്‍, ഓട്ടോമൊബൈല്‍സ്, എഞ്ചിനീയറിംഗ് ഗുഡ്സ് തുടങ്ങിയ മേഖലകളില്‍ നിന്നുള്ള കയറ്റുമതിക്ക് പ്രയോജനം ചെയ്യുന്നതാണ് കരാര്‍.
വാണിജ്യ മേഖലയില്‍ ഇരുരാജ്യങ്ങള്‍ക്കും നേട്ടമുണ്ടാകാന്‍ കരാര്‍ സഹായകമാകുമെന്നും അദ്ദേഹം വ്യക്തമാക്കി. അടുത്ത അഞ്ച് വർഷത്തിനകം പത്ത് ലക്ഷം തൊഴിലവസരങ്ങള്‍ തുറക്കപ്പെടാനും കരാര്‍ വഴിയൊരുക്കുമെന്ന് ഗോയല്‍ പറഞ്ഞു.
Are you ready for a new era of opportunity? #IndiaUAECEPA comes into effect on May 1, reducing tariffs, removing barriers to trade to helping our exporters access the world’s sixth-largest economy. See our website for all the details you need: https://t.co/axi14J79aU
— د. ثاني الزيودي (@ThaniAlZeyoudi) April 21, 2022