യു എ ഇ സെൻട്രൽ ബാങ്ക് (CBUAE) ഇന്ന് വ്യാഴാഴ്ച 5 ദിർഹത്തിന്റെയും 10 ദിർഹത്തിന്റെയും രണ്ട് പുതിയ ബാങ്ക് നോട്ടുകൾ പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ചു, പോളിമർ ഉപയോഗിച്ച് നിർമ്മിച്ചതും വിപുലമായ സാങ്കേതിക സവിശേഷതകളും സുരക്ഷാ സവിശേഷതകളും കൊണ്ട് വർദ്ധിപ്പിച്ചതുമാണ് ഈ പുതിയ നോട്ടുകൾ.
പുതിയ ബാങ്ക് നോട്ടുകൾ ദേശീയ കറൻസിയുടെ മൂന്നാമത്തെ എഡിഷനാണ്, അടുത്ത അമ്പത് വർഷത്തിനുള്ളിൽ, പ്രത്യേകിച്ച് സാമ്പത്തിക, മേഖലകളിൽ രാജ്യത്തിന്റെ വികസനത്തിനും കാഴ്ചപ്പാടിനും ഒപ്പം സഞ്ചരിക്കാനുള്ള സെൻട്രൽ ബാങ്കിന്റെ ലക്ഷ്യത്തെയും ഈ നോട്ടുകൾ പ്രതിഫലിപ്പിക്കുന്നു.