യുഎഇയിൽ വിദ്യാഭ്യാസ മന്ത്രാലയവും നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്സ് മാനേജ്മെന്റ് അതോറിറ്റിയും (NCEMA), എല്ലാ പങ്കാളികളുമായും ഏകോപിപ്പിച്ച്, 2021-2022 അധ്യയന വർഷത്തേക്കുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കായുള്ള ദേശീയ പ്രോട്ടോക്കോളിന്റെ പുതിയ അപ്ഡേറ്റുകൾ ഇന്ന് വ്യാഴാഴ്ച പ്രഖ്യാപിച്ചു.
ഇതനുസരിച്ച് ഇന്ന് ഏപ്രിൽ 21 മുതൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ എല്ലാ പ്രവർത്തനങ്ങളും ഇവന്റുകളും പുനരാരംഭിക്കാം.
കൂടാതെ അടച്ച ഇടങ്ങളിൽ മാസ്ക് ധരിക്കുന്നതും അൽ ഹോസൻ ആപ്പിൽ ഗ്രീൻ പാസ് പ്രോട്ടോക്കോളും ഉൾപ്പെടെയുള്ള പ്രതിരോധ നടപടികൾ പാലിച്ചാൽ, വിദ്യാർത്ഥികളുടെ എല്ലാ പരിപാടികളിലും പ്രവർത്തനങ്ങളിലും പങ്കെടുക്കാൻ മാതാപിതാക്കളെയും അനുവദിക്കും.
കൂടാതെ, സ്കൂൾ യാത്രകൾ പൂർണ്ണമായും ആരംഭിക്കാം, എല്ലാവരും സ്കൂൾ ബസുകളിൽ ഫെയ്സ് മാസ്ക് ധരിക്കേണ്ടതുണ്ട്. വാക്സിനേഷൻ എടുത്തവരും അല്ലാത്തവരുമായ ജീവനക്കാർക്കും വിദ്യാർത്ഥികൾക്കും അവരുടെ അൽ ഹോസ്ൻ ആപ്പിൽ ഗ്രീൻ സ്റ്റാറ്റസ് ഉണ്ടെങ്കിൽ, സ്കൂൾ യാത്രകൾ പോകാൻ അനുവദിക്കും.
പുതുക്കിയ പ്രോട്ടോക്കോൾ പ്രകാരം ഡോമിൽ പ്രവേശിക്കാൻ ആഗ്രഹിക്കുന്ന എല്ലാ യൂണിവേഴ്സിറ്റി വിദ്യാർത്ഥികളും മാസത്തിലൊരിക്കൽ പിസിആർ ടെസ്റ്റ് നടത്തണം, അല്ലെങ്കിൽ വാക്സിനേഷൻ എടുത്തവർക്കും വാക്സിനേഷൻ ചെയ്യാത്ത വിദ്യാർത്ഥികൾക്കും ഗ്രീൻ പാസ് പ്രോട്ടോക്കോൾ പാലിക്കണം.