അബുദാബിയിൽ നിന്നും 2022 മെയ് 12 മുതൽ ഇന്ത്യയിലെ മുംബൈയിലേക്ക് ഒരു പുതിയ സർവീസ് ആരംഭിക്കുമെന്ന് അബുദാബിയിലെ ചെലവ് കുറഞ്ഞ വിമാനക്കമ്പനിയായ എയർ അറേബ്യ അബുദാബി അറിയിച്ചു.
കോഴിക്കോട്, ചെന്നൈ, ജയ്പൂർ, കറാച്ചി, കൊച്ചി, തിരുവനന്തപുരം എന്നിവയ്ക്ക് ശേഷം അബുദാബിയിൽ നിന്നും റക്കുന്ന ഇന്ത്യയിലെ ഏഴാമത്തെ നഗരമാണ് മുംബൈ.
2020 ജൂലൈയിൽ ആണ് അബുദാബി ഇന്റർനാഷണൽ എയർപോർട്ടിൽ നിന്ന് എയർ അറേബ്യ കാരിയറിന്റെ സേവനം ആരംഭിച്ചത്. എയർ അറേബ്യയുടെ വെബ്‌സൈറ്റ് സന്ദർശിച്ചോ കോൾ സെന്ററിൽ വിളിച്ചോ ട്രാവൽ ഏജൻസികൾ വഴിയോ ഉപഭോക്താക്കൾക്ക് ഇപ്പോൾ അബുദാബിക്കും മുംബൈയ്‌ക്കുമിടയിൽ നേരിട്ടുള്ള ഫ്ലൈറ്റുകൾ ബുക്ക് ചെയ്യാം.