യുഎഇയിലെ ചെറിയ പെരുന്നാളിന് (ഈദ് അൽ ഫിത്തർ) സ്വകാര്യ മേഖലയ്ക്കുള്ള അവധി ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് എമിറേറ്റൈസേഷൻ മന്ത്രാലയം പ്രഖ്യാപിച്ചു.
അതനുസരിച്ച് സ്വകാര്യ മേഖലയ്ക്ക് റമദാൻ 29 മുതൽ ശവ്വാൽ 3 വരെയായിരിക്കും ശമ്പളത്തോടെയുള്ള അവധി. ഔദ്യോഗിക അവധി ദിനങ്ങളുടെ കലണ്ടർ സംബന്ധിച്ച ഫെഡറൽ കാബിനറ്റിന്റെ തീരുമാനം നടപ്പിലാക്കുന്നതിനായി ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് എമിറേറ്റൈസേഷൻ മന്ത്രാലയം പുറപ്പെടുവിച്ച സർക്കുലറിലാണ് ഇക്കാര്യം പറയുന്നത്.
സർക്കാർ ജീവനക്കാർക്കായുള്ള അവധി ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെന്റ് ഹ്യൂമൻ റിസോഴ്‌സസ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. യുഎഇയിൽ ജ്യോതിശാസ്ത്ര കണക്കുകൂട്ടലുകൾ പ്രകാരം ഈ വർഷം ഈദ് അൽ ഫിത്തർ മെയ് 2 ന് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈദ് ഔദ്യോഗികമായി ആരംഭിക്കുന്ന തീയതി സ്ഥിരീകരിക്കാൻ യുഎഇ ചന്ദ്രദർശന സമിതി യോഗം ചേർന്നേക്കും