ഈദ് അൽ ഫിത്തർ 2022 : യു എ ഇയിൽ സർക്കാർ ജീവനക്കാർക്ക് ഇത്തവണ 9 ദിവസത്തെ അവധി നൽകുമെന്ന് പുതിയ അറിയിപ്പ്.

യു എ ഇയിൽ ഇത്തവണത്തെ ചെറിയ പെരുന്നാൾ (ഈദ് അൽ ഫിത്തർ) ദിനത്തോടനുബന്ധിച്ച് സർക്കാർ ജീവനക്കാർക്കുള്ള
അവധികൾ നീട്ടി നൽകാൻ ഇന്നലെ വൈകീട്ട് തീരുമാനമായി.

ഇതനുസരിച്ച് അവധികൾ ഏപ്രിൽ 30 ശനിയാഴ്ച മുതൽ മെയ് 6 വെള്ളി വരെ ഒരാഴ്ചത്തേക്ക് നീട്ടാനുള്ള തീരുമാനത്തിന് യുഎഇ കാബിനറ്റ് ഇന്നലെ വ്യാഴാഴ്ച അംഗീകാരം നൽകി.

ഈ തീരുമാനം യുഎഇയിലെ എല്ലാ മന്ത്രാലയങ്ങൾക്കും ഫെഡറൽ സ്ഥാപനങ്ങൾക്കും ബാധകമായിരിക്കും. പിന്നീട് മെയ് 9 തിങ്കളാഴ്ച ആയിരിക്കും സർക്കാർ ജീവനക്കാർക്ക് ജോലി പുനരാരംഭിക്കുക.

നേരത്തെ സർക്കാർ ജീവനക്കാർക്ക് 5 ദിവസത്തെ അവധിയായിരുന്നു പ്രഖ്യാപിച്ചിരുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!