അബുദാബിയിലെ ബിഗ് ടിക്കറ്റ്, യു.എ.ഇ നിവാസികൾക്ക് ഇഷ്ടമുള്ള ഏത് സ്ഥലത്തേക്കും യാത്ര ചെയ്യാനും സുഹൃത്തുക്കളോടും കുടുംബാംഗങ്ങളോടും ഒപ്പം അവധിക്കാലം ആഘോഷിക്കാനുമുള്ള അവസരം ഒരുക്കുകയാണ്. ബിഗ് ടിക്കറ്റിന്റെ ആദ്യത്തെ ‘അവധിക്കാല സമ്മാനം ’( holiday giveaway ) പ്രമോഷൻ പ്രഖ്യാപിച്ചു.
ഏപ്രിൽ 30 വരെ, ‘രണ്ട് വാങ്ങിയാൽ ഒന്ന് സൗജന്യം’ ( buy two get one free ) എന്ന ഓഫറിൽ 1,000 ദിർഹം ചെലവഴിക്കുന്ന ഉപഭോക്താക്കൾ ഇലക്ട്രോണിക് നറുക്കെടുപ്പിൽ ഉൾപ്പെടും. 10 വിജയികൾക്ക് 10,000 ദിർഹം വിലയുള്ള ഫ്ലൈറ്റ് ടിക്കറ്റുകൾ നേടാം. ബിഗ് ടിക്കറ്റിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയും ഭാഗ്യശാലികളുടെ പേരുകൾ മെയ് 1 ന് പ്രഖ്യാപിക്കും.
“വിജയികളെ അവർ നൽകുന്ന ഫോൺ നമ്പർ അല്ലെങ്കിൽ ഇമെയിൽ ഐഡി വഴി ബന്ധപ്പെടും. തുടർന്ന് വിജയികളെ ബിഗ് ടിക്കറ്റ് ഓഫീസിലേക്ക് ക്ഷണിച്ച് സമ്മാനങ്ങൾ നൽകും. ബിഗ് ടിക്കറ്റുമായി ലോകം ചുറ്റാനുള്ള സമയമാണിത്” സംഘാടകർ പറഞ്ഞു.
കൂടാതെ, മെയ് 3-ന് നടക്കുന്ന തത്സമയ നറുക്കെടുപ്പിൽ 12 ദശലക്ഷം ദിർഹം ഗ്രാൻഡ് പ്രൈസും മറ്റ് മൂന്ന് ക്യാഷ് പ്രൈസുകളും നേടാനുള്ള അവസരം ഇതേ ടിക്കറ്റുകൾ ഓരോ ഉപഭോക്താവിനും നൽകും. ഒപ്പം പ്രതിവാര സമ്മാനമായ 300,000 ദിർഹവും നേടാം. .
“ഈ ഏപ്രിലിൽ ബിഗ് ടിക്കറ്റിലൂടെ വലിയ വിജയം നേടാനുള്ള കൂടുതൽ അവസരങ്ങൾ ഞങ്ങൾ ഉപഭോക്താക്കൾക്ക് വാഗ്ദാനം ചെയ്യുന്നു” – സംഘാടകർ കൂട്ടിച്ചേർത്തു.