ഷാർജ സംസ്ഥാന കെ എം സി സി ഗ്രാൻ്റ് ഇഫ്ത്താർ ഒരുക്കി. ഷാർജ സംസ്ഥാന കെ എം സി സി ദിനംപ്രതി രണ്ട് ടെൻറുകളിലായി ആയിരത്തോളം ആളുകൾക്ക് ഇഫ്ത്താർ ഒരുക്കി വരുന്നു.
കല്യാശ്ശേരി മണ്ഡലം പ്രസിഡണ്ട് സമീർ ഇരുമ്പൻ്റെ അദ്ധ്യക്ഷതയിൽ ഹാഷിം നൂഞ്ഞേരി ഉദ്ഘാടനം ചെയ്തു.
ഷാർജ കെ എം സി സി ചീഫ് അഡ്വൈസർ ഹിസ് ഹൈനസ് അബ്ദുൽ അസീസ് ഹുമൈദ് സഖർ അൽ ഖാസിമി , യു എ ഇ കെ എം സി സി ട്രഷറർ നിസാർ തളങ്കര തുടങ്ങിയവർ സംസാരിച്ചു. യു എ ഇ ആരോഗ്യമേഖലക്ക് പുതിയ ചരിത്രം സൃഷ്ടിച്ച് കുട്ടികളിലെ മഞ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയ മാട്ടൂൽ സ്വദേശി കൂടിയായ ഡോ: സൈനുൽ ആബിദിന് കല്ല്യാശ്ശേരി മണ്ഡലം കമ്മിറ്റിയുടെ ഉപഹാരം ഹിസ് ഹൈനസ് കൈമാറി.
അബൂദാബി ഇന്ത്യൻ ഇസ്ലാമിക് സെൻറർ പ്രധമ ഖുർആൻ പാരായണ മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ നസ് നീൻ ഫാത്തിമ നവാസ് മാട്ടൂലിന് മണ്ഡലം കമ്മിറ്റിയുടെ ഉപഹാരം ശൈഖ ദാന ബിൻത് അബ്ദുൽ അസീസ് ഹുമൈദ് സഖർ അൽ ഖാസിമി , ശൈഖ് സുൽത്താൻ അബ്ദുൽ അസീസ് ഹുമൈദ് സഖർ അൽ ഖാസിമി എന്നിവർ ചേർന്ന് നൽകി.
ഷാർജ കെ എം സി സി ആക്ടിംഗ് പ്രസിഡണ്ട് അബ്ദുറഹിമാൻ മാസ്റ്റർ , ആക്ടിംഗ് സെക്രട്ടറി മുജീബ് തൃക്കണ്ണാപുരം ,ട്രഷറർ സൈദ് മുഹമ്മദ് ,ബഷീർ ഇരിക്കൂർ , കബീർ ചന്നാങ്കര, സക്കീർ കുമ്പള ,ജില്ലാ പ്രസിഡണ്ട് ഇഖ്ബാൽ അള്ളാംകുളം, സെക്രട്ടറി ഫസൽ തലശ്ശേരി ,വൈസ് പ്രസിഡണ്ട് എ.സി ഇഖ്ബാൽ , മുഖ്യാതിഥികളായി എത്തിയ സൈനുൽ ആബിദീൻ (M .D സഫാരി മാൾ) , റിയാസ് കിൽട്ടൻ, നാസർ അറക്കൽ ,മണ്ഡലം യൂത്ത് ലീഗ് സെക്രട്ടറി നദീർ C. K , ബിബിൻ ( G CC കോൺട്രാക്ടിംഗ്) തുടങ്ങിയവർ സംസാരിച്ചു.
KP മസൂദ് ,അബ്ദുള്ള മുട്ടം ,EV ഷബീർ ,Aഅബ്ദുറഹീം ,PP സിറാജ് , PP റസീൽ, VM ഷറഫുദ്ദീൻ ,ജബ്ബാർ കല്യാശ്ശേരി, സലാം കുഞ്ഞിമംഗലം ,തുടങ്ങിയവർ പരിപാടി നിയന്ത്രിച്ചു . V V സിദ്ദീഖ് സ്വാഗതവും V V ത്വയ്യിബ് നന്ദിയും പറഞ്ഞു.