തുടര്‍ ചികിത്സക്കായി മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കയിലേക്ക് പുറപ്പെട്ടു

Chief Minister Pinarayi Vijayan left for the United States for further treatment

 മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കയിലേക്ക് യാത്ര തിരിച്ചു. ഞായറാഴ്ച പുലർച്ചെയാണ് അദ്ദേഹം പുറപ്പെട്ടത്. അ​​​മേ​​​രി​​​ക്ക​​​യി​​​ലെ മയോ ക്ലി​​​നി​​​ക്കി​​​ൽ ചി​​​കി​​​ത്സ​​​യ്ക്കും പ​​​രി​​​ശോ​​​ധ​​​ന​​​ക​​​ൾ​​​ക്കു​​​മാ​​​യാണ് മു​​​ഖ്യ​​​മ​​​ന്ത്രിയുടെ യാത്ര.

ഭാ​​​ര്യ ക​​​മ​​​ല, പേ​​​ഴ്സ​​​ണ​​​ൽ അ​​​സി​​​സ്റ്റ​​​ൻറ് വി എം സു​​​നീ​​​ഷ് എ​​​ന്നി​​​വ​​​ർ മുഖ്യമന്ത്രിക്കൊപ്പം ഉ​​​ണ്ട്. മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ അ​​​സാ​​​ന്നി​​​ധ്യ​​​ത്തി​​​ൽ മ​​​റ്റാ​​​ർ​​​ക്കും ചു​​​മ​​​ത​​​ല ന​​​ൽ​​​കി​​​യി​​​ട്ടി​​​ല്ല. മന്ത്രിസഭാ യോ​ഗത്തിൽ ഉൾപ്പെടെ ഓൺലൈനായി മുഖ്യമന്ത്രി പങ്കെടുക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഏപ്രില്‍ 27നാണ് അടുത്ത മന്ത്രിസഭാ യോഗം.

18 ദിവസം നീളുന്ന യാത്രയ്ക്ക് ശേഷം മെ​​​യ് പ​​​ത്തി​​​നോ പ​​​തി​​​നൊ​​​ന്നി​​​നോ മ​​​ട​​​ങ്ങിയെ​​​ത്തി​​​യേ​​​ക്കും. ഈ കഴിഞ്ഞ ജനുവരിയിലും അദ്ദേഹം അമേരിക്കയിലെ മയോ ക്ലിനിക്കിൽ ചികിത്സ തേടിയിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!