റമദാനിൽ വാട്ട്‌സ്ആപ്പ്, ഇമെയിൽ വഴിയും യാചകർ സഹായമഭ്യർത്ഥിക്കുന്നു : തട്ടിപ്പുകളിൽ വീഴരുതെന്ന മുന്നറിയിപ്പുമായി ദുബായ് പോലീസ്

Beggars appealing for help during Ramadan via WhatsApp and email: Dubai police warn against falling prey to scams

ഇമെയിലുകൾ, വാട്ട്‌സ്ആപ്പ് അല്ലെങ്കിൽ മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വഴി സഹായം അഭ്യർത്ഥിക്കുന്ന ഓൺലൈൻ യാചകർക്കെതിരെ ദുബായ് പോലീസ് താമസക്കാർക്ക് മുന്നറിയിപ്പ് നൽകി.

ദരിദ്രാവസ്ഥയിലുള്ള ആളുകളുടെ ചിത്രങ്ങൾ അയയ്‌ക്കുകയും അനാഥരെ സഹായിക്കാനും രോഗികളെ ചികിത്സിക്കാനും അല്ലെങ്കിൽ വികസ്വര രാജ്യങ്ങളിൽ പള്ളികളും സ്‌കൂളുകളും പണിയാനും സഹായം ആവശ്യപ്പെട്ട് കഥകൾ മെനഞ്ഞാണ് യാചകർ സഹായമഭ്യർത്ഥിക്കുന്നത്.

യുഎഇ സർക്കാർ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ഔദ്യോഗികമായിട്ടുള്ള സ്ഥാപനങ്ങൾ സ്ഥാപിച്ചിട്ടുണ്ടെന്നും ആവശ്യമുള്ളവർ ഈ സ്ഥാപനങ്ങളിൽ രജിസ്റ്റർ ചെയ്ത് സംഭാവനകൾ നൽകാമെന്നും ദുബായ് പോലീസിലെ സുരക്ഷാ അവബോധം ഡയറക്ടർ ബുട്ടി അഹ്മദ് ബിൻ ദാർവിഷ് അൽ ഫലാസി പറഞ്ഞു.

2012 ലെ ഫെഡറൽ നിയമം നമ്പർ 5 സൈബർ ക്രൈം, അനുസരിച്ച് ഒരു യോഗ്യതയുള്ള അതോറിറ്റിയിൽ നിന്ന് ലൈസൻസ് നേടാതെ സംഭാവനകൾ ശേഖരിക്കുന്നതിന് ഒരു ഇലക്ട്രോണിക് സൈറ്റ് സൃഷ്ടിക്കുന്നതിന് വിലക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭിക്ഷാടകരെ ശ്രദ്ധയിൽപ്പെട്ടാൽ ടോൾ ഫ്രീ നമ്പറായ 901-ലോ ദുബായ് പോലീസ് ആപ്പ് വഴി പോലീസ് ഐ സേവനം വഴിയോ അറിയിക്കണമെന്നും ഓൺലൈൻ യാചകരെയും സംശയാസ്പദമായ സൈബർ പ്രവർത്തനങ്ങളെയും കുറിച്ച് www.ecrime.ae-ൽ റിപ്പോർട്ട് ചെയ്യാനും ദുബായ് പോലീസ് സുരക്ഷാ അവബോധ ഡയറക്ടർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

വിശുദ്ധ റമദാൻ മാസത്തിൽ മാത്രമാണ് ഇവർ മറ്റുള്ളവരുടെ സഹതാപം മുതലെടുക്കുന്നതെന്ന് ദുബായ് പോലീസ് മുന്നറിയിപ്പ് നൽകി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!