യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം 6.3 ബില്യൺ ദിർഹത്തിന്റെ ഭവന പാക്കേജിന് അംഗീകാരം നൽകി.
ഈദ് അൽ ഫിത്തറുമായി ബന്ധപ്പെട്ടുള്ള ഈ സംരംഭം, സാമൂഹിക സ്ഥിരത ഉറപ്പാക്കാനും പൗരന്മാരുടെ ജീവിത നിലവാരം ഉയർത്താനും ലക്ഷ്യമിടുന്നു. ഭവന പാക്കേജിൽ ദുബായ് നഗരത്തിലെ 4,610 എമിറാത്തികൾക്കുള്ള ഭവനവും ഭൂമിയും ഉൾപ്പെടുന്നു.
“അൽ ഖവാനീജിൽ 1,100 റെസിഡൻഷ്യൽ വില്ലകൾ ഉൾപ്പെടുന്ന ഒരു സംയോജിത ഭവന സമുച്ചയത്തിന്റെ നിർമ്മാണത്തിനും ഞങ്ങൾ അംഗീകാരം നൽകിയിട്ടുണ്ട്” ഷെയ്ഖ് മുഹമ്മദ് ട്വീറ്ററിൽ പറഞ്ഞു.
2040-ലെ ദുബായ് എമിറേറ്റിന്റെ ദർശനത്തിന്റെ രൂപരേഖയിൽ, ദുബായ് ഭരണാധികാരി ലോകത്തിലെ ഏറ്റവും ആധുനികവും ഭാവിയേറിയതുമായ നഗരങ്ങളിലൊന്നിലെ പൗരന്മാരുടെ ജീവിതത്തെ ഉയർത്തിക്കാട്ടുന്ന ഒരു വീഡിയോയും ഷെയ്ഖ് മുഹമ്മദ് പോസ്റ്റ് ചെയ്തിട്ടുണ്ട്.
اعتمدنا اليوم حزمة إسكانية جديدة للمواطنين بدبي بقيمة 6.3 مليار درهم تضم مساكن وأراضٍ ل4610 مستفيد .. كما اعتمدنا إنشاء مجمع سكني متكامل بالخوانيج يضم 1100 فيلا سكنية .. ملف الإسكان هو ملف شخصي أتابعه بنفسي .. كل عام وشعبنا بخير .. وكل عام وبلادنا بألف خير .. pic.twitter.com/6Y3erGfeIR
— HH Sheikh Mohammed (@HHShkMohd) April 24, 2022