ലീവ് തർക്കത്തിന്റെ പേരിൽ ഗാരേജ് ഉടമയെ കൊലപ്പെടുത്തിയതിന് കിഴക്കൻ യൂറോപ്യൻ രാജ്യത്ത് നിന്നുള്ള തൊഴിലാളിയെ ദുബായ് ക്രിമിനൽ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു.
2020 ജൂണിലാണ് കേസ് ആരംഭിക്കുന്നത്, ദുബായിലെ അൽഖൂസ് ഇൻഡസ്ട്രിയൽ ഏരിയ 2 ലെ ഒരു വാഹന റിപ്പയർ ഗാരേജിലെ തൊഴിലാളികൾ അവരുടെ തൊഴിലുടമയെ കഴുത്തിലും വയറിലും കുത്തേറ്റ മുറിവുകളോടെ ഓഫീസിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
കൊലപാതകം നടന്ന സ്ഥലത്ത് നിന്ന് രക്തം പുരണ്ട ഇടത്തരം വലിപ്പമുള്ള കത്തി, കത്രിക, ഇരുമ്പ് ചുറ്റിക എന്നിവയും പോലീസ് ഉദ്യോഗസ്ഥൻ കണ്ടെടുത്തിരുന്നു.
മൃതദേഹം കണ്ടെത്തുമ്പോൾ അവിടെ ഇല്ലാതിരുന്ന തൊഴിലാളികളിൽ ഒരാളെ പോലീസ് സംശയിക്കുകയായിരുന്നു. പിന്നീടുള്ള അന്വേഷണത്തിൽ ഏഷ്യൻ വംശജനായ പ്രതിയെ ദുബായിലെ കോൺസുലേറ്റിന് സമീപത്ത് വെച്ചാണ് അറസ്റ്റ് ചെയ്യുകയായിരുന്നു.
ചോദ്യം ചെയ്യലിൽ, രാജ്യം വിടാനുള്ള ശ്രമങ്ങൾക്കായി തന്റെ രാജ്യത്തെ കോൺസുലേറ്റ് സന്ദർശിച്ചതായും പ്രതി കുറ്റം സമ്മതിക്കുകയും ചെയ്തു. തൊഴിലാളിക്ക് നാട്ടിലേക്ക് മടങ്ങാൻ താൽപ്പര്യമുള്ളതിനാൽ സംഭവ ദിവസം തന്റെ ബോസുമായി വാർഷിക അവധിയെച്ചൊല്ലി തർക്കമുണ്ടായെന്നും മടങ്ങാനുള്ള ടിക്കറ്റ് ബുക്ക് ചെയ്യാൻ ബോസ് ആവശ്യപ്പെട്ടതായും പ്രതി പോലീസിനോട് പറഞ്ഞു.
എന്നാൽ യാത്രാ തീയതിയെ ചൊല്ലി തൊഴിലാളിയും ബോസും തമ്മിൽ വാക്ക് തർക്കമുണ്ടായി, തുടർന്ന് പ്രതിയോട് ഉടൻ ജോലിയിൽ നിന്നും പിരിഞ്ഞ് പോകാൻ ആവശ്യപ്പെട്ടു. അത് തനിക്ക് അപമാനം തോന്നിയെന്ന് പ്രതി പോലീസിനോട് പറഞ്ഞു, താൻ വർക്ക്ഷോപ്പിലേക്ക് ഇറങ്ങി, പിന്നീട് വാതിൽ അകത്ത് നിന്ന് അടച്ച് മുതലാളിയുടെ ഓഫീസിലേക്ക് മടങ്ങി, കത്തിയുമായി തന്നെ മുതലാളിയെ ആക്രമിക്കുകയായിരുന്നുവെന്ന് പോലീസിനോട് പറഞ്ഞു.