അജ്‌മാൻ ധനകാര്യ വകുപ്പ് ഇനി 100 ശതമാനം ഡിജിറ്റൽ

അജ്‌മാൻ ധനകാര്യ വകുപ്പ് 100 ശതമാനം ഡിജിറ്റൽ ആകുന്നു. വിവിധ സേവനങ്ങൾ പൂർണ്ണമായും ഓൺലൈൻ ആയി എത്തിച്ച് സമ്പൂർണ്ണ ഡിജിറ്റൽവൽക്കരണം സാധ്യമാക്കാനാണ് അജ്മാനിലെ ധനകാര്യ വകുപ്പ് ലക്ഷ്യമിടുന്നത്.

സ്മാർട്ട്ഫോണുകളും ഇ-പോർട്ടലുകളും വഴി മുഴുവൻ സേവനങ്ങളും ഡിജിറ്റൽവത്കരിക്കാൻ ഇതിനോടകം തന്നെ വകുപ്പിന് സാധിച്ചിട്ടുണ്ട്.

അജ്മാൻ വിഷൻ 2021 എന്ന പദ്ധതിയുടെ ചുവടുപിടിച്ചാണ് ഈ തിരക്കിട്ട ഡിജിറ്റൽ മാറ്റം. ഡിജിറ്റൽ ഗവൺമെൻറ് മോഡൽ നടപ്പാക്കാനും ഗവൺമെൻറ് സർവീസുകൾ എളുപ്പമാക്കാനും ഡിജിറ്റൽ വൽക്കരണം സഹായിക്കുന്നതായി വകുപ്പ് അറിയിച്ചു.

ഇലക്ട്രോണിക് സേവനങ്ങൾ സമയവും ജോലിഭാരവും കുറക്കുകയും , നിക്ഷേപകർക്ക് എളുപ്പത്തിൽ എമിറേറ്റിലെ സാധ്യതകളെ ഉപയോഗപ്പെടുത്താൻ സഹായിക്കുകയും ചെയ്യും.

ഡിപ്പാർട്ട്മെന്റിലെ ഡിജിറ്റൽ സർവീസുകൾക്ക് നല്ല പുരോഗതിയുണ്ടെന്നും വെബ്സൈറ്റിലൂടെയും സ്മാർട്ട് ആപ്ലിക്കേഷനിലൂടെയും നടപടിക്രമങ്ങൾ ലഭ്യമാവുന്നുണ്ട് എന്നും ഡിപ്പാർട്ട്മെന്റ് ഡയറക്ടർ ജനറൽ മർവാൻ അഹമ്മദ് അൽ അലി പറഞ്ഞു. മികച്ച സേവനം ലഭ്യമാവുന്നതിനു വേണ്ടിയാണു വകുപ്പ് പ്രവർത്തിക്കുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!