യു.എ.ഇ വ്യവസായ സംഘം പ്രധാനമന്ത്രിയുമായി ജമ്മുവിൽ കൂടിക്കാഴ്ച നടത്തി

UAE The industrial group met the Prime Minister in Jammu

ജമ്മു: യു.എ.ഇ. യിൽ നിന്നുള്ള വ്യവസായികൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ജമ്മു കശ്‌മീരിൽ കൂടിക്കാഴ്ച നടത്തി. യു.എ.ഇ. യിൽ നിന്നും കശ്‌മീരിലെ വ്യവസായ നിക്ഷേപങ്ങളുമായി ബന്ധപ്പെട്ടായിരുന്നു കൂടിക്കാഴ്ച.

ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി, ഡി. പി. വേൾഡ് ചെയർമാൻ സുൽത്താൻ അഹമ്മദ് ബിൻ സുലായെ എന്നിവരുൾപ്പെട്ട സംഘമാണ് കശ്‌മീരിലെത്തിയത്.

കശ്‌മീരിലെ സാഹചര്യം അടിമുടി മാറിയെന്നും കഴിഞ്ഞ രണ്ട് മൂന്ന് വർഷം കൊണ്ട് ജമ്മു കശ്‌മീരിൽ വികസനത്തിൻ്റെ പുതിയ മാനങ്ങൾ സൃഷ്ടിക്കപ്പെട്ടതായും യു.എ.ഇ. സംഘവുമായുള്ള കൂടിക്കാഴ്ചയിൽ പ്രധാനമന്ത്രി പറഞ്ഞു.

ജമ്മു കശ്‌മീരിൽ യു.എ.ഇ. യിൽ നിന്നുള്ള സ്ഥാപനങ്ങൾ 3,000 കോടി രൂപയുടെ നിക്ഷേപങ്ങളാണ് നടത്തുന്നത്.

ഭക്ഷ്യ സംസ്കരണം, ലോജിസ്റ്റിക്സ്, ഹൈപ്പർ മാർക്കറ്റ് തുടങ്ങിയ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് ലുലു ഗ്രൂപ്പ് ഇതിനകം പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കിയിട്ടുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!