അപ്പാര്‍ട്ട്മെന്റുകളുടെ ബാല്‍ക്കണികളിലും ജനലുകളിലും വസ്ത്രങ്ങൾ ഉണക്കാനിടുന്നതിനെതിരെ അധികൃതർ മുന്നറിയിപ്പ് നൽകി. നഗരത്തിന്റെ സൗന്ദര്യത്തെ ഇത്തരം പ്രവർത്തികൾ ബാധിക്കും എന്നാണ് അബുദാബി മുനിസിപ്പാലിറ്റി പറയുന്നത്. നഗരത്തിന്റെ സൗന്ദര്യം കാത്തുസൂക്ഷിക്കുന്നതിന് വേണ്ടി നിരവധി പ്രവർത്തികൾ ആണ് ചെയ്യുന്നത്. ഇതിന് വേണ്ടി പ്രത്യേക നിയമങ്ങളും ചട്ടങ്ങളും രൂപീകരിച്ചിട്ടുണ്ട്.
നഗരത്തിന്റെ സൗന്ദര്യം കാത്തു സൂക്ഷിക്കുന്നതിന് വേണ്ടി നിയമങ്ങളും ചട്ടങ്ങളും പാലിക്കാൻ വേണ്ടിയുള്ള ബോധവത്കരണം നല്കാൻ ലക്ഷ്യമിട്ട് ഓണ്‍ലൈന്‍ ക്യാമ്പയിന് തുടക്കം കുറിച്ചിട്ടുണ്ട്. അബുദാബി മുനിസിപ്പാലിറ്റി ആണ് ഇതുസംബന്ധിച്ച കാര്യങ്ങൾ പുറത്തുവിട്ടത്. നിയമം ലംഘിച്ചാൽ കർശന പിഴ ഈടാക്കും. 1000 ദിര്‍ഹം പിഴ ലഭിക്കാവുന്ന കുറ്റമാണ് ഇത്.
നിമയം കർശനമാക്കിയത് സംബന്ധിച്ച കാര്യങ്ങൾ അബുദാബി മുനിസിപ്പാലിറ്റി അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. അപ്പാർട്ടുമെന്റിലെ ജനലുകളിലും, ബാൽക്കണയിലെ കൈപ്പിടികളിലും തുണികള്‍ ഉണക്കാനിടുന്നത് നഗരത്തിന്റെ സൗന്ദര്യം ഇല്ലാതെയാക്കും. ഇത് അനുവദിക്കില്ലെന്ന് അധികൃതർ മുന്നിറിയിപ്പ് നൽകിയിട്ടുണ്ട്.
ബാല്‍ക്കണികള്‍ ദുരുപയോഗം ചെയ്യാതെ നഗരത്തിന്റെ സൗന്ദര്യം കാത്തുസൂക്ഷിക്കുന്നതില്‍ താമസക്കാര്‍ പ്രത്യേക ശ്രദ്ധിക്കണമെന്നാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. തുണികള്‍ ഉണക്കാനായി ക്ലോത്ത് ഡ്രൈയിങ് റാക്കുകളോ, ഇലക്ട്രോണിക് ക്ലോത്ത് ഡ്രയറുകളോ ഉപയോഗിക്കണമെന്നാണ് അധികൃതർ മുന്നറിയിപ്പ് നൽക്കുന്നത്.