റംസാൻ മാസത്തിന്റെ തുടക്കം മുതൽ അനധികൃത റിക്രൂട്ട്‌മെന്റ് നടത്തി നിയമിച്ച 948 ഗാർഹിക തൊഴിലാളികളെ ദുബായ് പോലീസ് അറസ്റ്റ് ചെയ്തു.
അനധികൃത റിക്രൂട്ട്‌മെന്റ് തടയുന്നതിന്റെ ഭാഗമായി ഒളിച്ചോടിയവരാണ് ഈ 948 ഗാർഹിക തൊഴിലാളികൾ. വിശുദ്ധ റമദാൻ മാസത്തിൽ ഗാർഹിക തൊഴിലാളികളുടെ റിക്രൂട്ട്‌മെന്റ് വർദ്ധിക്കുന്നതായി ദുബായ് പോലീസിലെ നുഴഞ്ഞുകയറ്റ വിഭാഗം ഡയറക്ടർ കേണൽ അലി സേലം പറഞ്ഞു.
അനധികൃത റിക്രൂട്ട്‌മെന്റ് നടത്തി നിയമിക്കുന്ന ഗാർഹിക തൊഴിലാളികൾ സമൂഹത്തിനും അവരുടെ തൊഴിലെടുക്കുന്ന കുടുംബങ്ങൾക്കും ഒരു സുരക്ഷാ അപകടമുണ്ടാക്കും. ഇങ്ങനെ തൊഴിലുടമയുടെ അടുത്ത് നിന്ന് ഒളിച്ചോടി പല സ്ഥലങ്ങളിലും മണിക്കൂറുകള്‍ അനുസരിച്ചാണ് പലരും ജോലി ചെയ്യുന്നത്. ഇങ്ങനെ ഒരുപാട് പണം പലരും സമ്പാദിക്കുന്നു. വ്യാജ പേരിലും, അനധികൃത താമസ രേഖകള്‍ കാണിച്ചുമാണ് പലരും ജോലിക്ക് കയറുന്നത്.
ഒരിടത്ത് നിന്നും ഒളിച്ചോടിയ വീട്ടുജോലിക്കാരെ നിയമിക്കുന്നതിനെതിരെ ദുബായ് പോലീസ് പൊതുജനങ്ങൾക്ക് മുന്നറിയിപ്പും നൽകിയിട്ടുണ്ട്, പ്രത്യേകിച്ച് ഈദ് സമയത്ത്, പൊതു സുരക്ഷ ഉറപ്പാക്കാൻ അവരെ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ റിപ്പോർട്ട് ചെയ്യാനും അഭ്യർത്ഥിച്ചു.