ട്രെയിനിലെ ശുചിമുറിയിൽ ഒരാളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മലബാര്‍ എക്‌സ്പ്രസിന്റെ ശുചിമുറിയിലാണ് ഒരു പുരുഷനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. അംഗപരിമിതരുടെ ബോഗിയിലെ ശുചിമുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല.
കായംകുളത്തിനും കൊല്ലത്തിനുമിടയിലാണ് യാത്രയ്ക്കിടെ ശുചിമുറിയില്‍ ഒരാള്‍ തൂങ്ങി നില്‍ക്കുന്നത് യാത്രക്കാര്‍ കണ്ടത്. ഉടന്‍ റെയില്‍വേ പോലീസിനെ വിവിരം വിവിരം അറിയിച്ചു.
തുടര്‍ന്ന് കൊല്ലത്ത് എത്തിയ ട്രെയിന്‍ അവിടെ പിടിച്ചിട്ടു. ട്രെയിനില്‍ നിന്ന് മൃതദേഹം കൊല്ലം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഒന്നര മണിക്കൂറോളം കൊല്ലം റെയില്‍വേ സ്‌റ്റേഷനില്‍ പിടിച്ചിട്ട ശേഷമാണ് മലബാര്‍ എക്‌സ്പ്രസ് യാത്ര തുടര്‍ന്നത്.