മാരക രോഗവുമായി കഴിയുന്ന മൂന്ന് വയസ്സുള്ള എമിറാത്തി ബാലന് അബുദാബി പോലീസ് ലോഗോ പതിച്ച മിനി റൈഡബിൾ ടോയ് കാർ സമ്മാനമായി നൽകി.
അൽ ഐനിൽ മാരക അസുഖമായി കഴിയുന്ന മൂന്ന് വയസ്സുള്ള ഒമർ എന്ന കുട്ടിയുടെ ആഗ്രഹമാണ് അബുദാബി പോലീസ് നിറവേറ്റിയത്.
ഏപ്രിൽ 29 ന് വേൾഡ് വിഷ് ഡേ ആചരിക്കുമ്പോൾ, ‘മേക്ക് എ വിഷ്’ ഫൗണ്ടേഷൻ യുഎഇയും അബുദാബി എമിറേറ്റിലെ പോലീസും ചേർന്നാണ് ഒമറിന് അവിസ്മരണീയമായ ഒരു സർപ്രൈസ് നൽകിയത്.
ആദ്യം ഫൗണ്ടേഷന്റെ ഒരു സംഘം പോലീസ് യൂണിഫോമുമായി ഒമറിന്റെ വീട്ടിലെത്തി. അവനെ യൂണിഫോം ധരിപ്പിച്ചു. ഉദ്യോഗസ്ഥർ ഒമറിന് ഒരു സല്യൂട്ട് നൽകി, ചെറിയ ഒമറിന് പോലീസ് ലോഗോയുള്ള ഒരു ഇലക്ട്രിക് കാർ നൽകി, ഓഫീസർമാരും ഫൗണ്ടേഷൻ ടീമും നോക്കിനിൽക്കെ, ആവേശഭരിതനായ ഒമർ തന്റെ വീടിന്റെ മുറ്റത്ത് കാർ ഓടിക്കുകയും ചെയ്‌തു.
ഇത്തരം സാഹചര്യങ്ങളുള്ള കുട്ടികളെ പിന്തുണയ്ക്കുന്നതിനായി പ്രവർത്തിച്ചതിന് അബുദാബി പോലീസിന് കുട്ടിയുടെ മാതാപിതാക്കൾ നന്ദി പറഞ്ഞു.