കോവിഡ് നിയന്ത്രണങ്ങൾക്ക് ശേഷമുള്ള ആദ്യ പെരുന്നാൾ ദിനങ്ങളെ ആഘോഷമാക്കാനൊരുങ്ങി ലുലു ഗ്രൂപ്പ്. വിശുദ്ധ ഈദ് ദിനങ്ങളിൽ മുൻപെങ്ങുമില്ലത്തത്ര വിപുലമായ സമ്മാന പദ്ധതികളാണ് ലുലു ഉപഭോക്താക്കൾക്കായി പ്രഖ്യാപിച്ചിരിക്കുന്നത്. ഏപ്രിൽ 28 മുതൽ ലുലു ഷോപ്പുകളിലെ 15000ൽ അധികം ഉൽപ്പന്നങ്ങൾക്ക് വലിയ ഡിസ്‌കൗണ്ട് അനുകൂല്യങ്ങൾ ആണ് പ്രഖ്യാപിച്ചിട്ടുള്ളത്.
മൊബൈൽ ഫോണുകൾ, സ്മാർട്ട് വാച്ചുകൾ, ഗൃഹോപകരണങ്ങൾ, ക്യാമറകൾ, ഗെയിമിങ് സെറ്റുകൾ തുടങ്ങിയവയെല്ലാം അത്ഭുതപ്പെടുത്തുന്ന വിലക്കുറവിൽ ഇപ്പോൾ ലുലുവിൽ നിന്ന് വാങ്ങാൻ കഴിയും. ഇതിനോടൊപ്പം ലുലു മാളുകളിൽ വിപുലമായ ഫുഡ് ഫെസ്റ്റിവലുകളും ആരംഭിച്ചിട്ടുണ്ട്. http://www.luluhypermarket.com വഴി ഷോപ്പിംഗ് നടത്തുമ്പോൾ ഉൽപ്പന്നങ്ങൾക്ക് 70 ശതമാനം വരെയും, ഭക്ഷ്യ ഉൽപ്പന്നങ്ങൾക്ക് 20 ശതമാനം വരെയും വിലക്കുറവ് ലഭിക്കും.