യു എ ഇയിൽ മറ്റന്നാൾ മെയ് 2 തിങ്കളാഴ്ച്ച ചെറിയപെരുന്നാൾ ആഘോഷിക്കും.
ഇന്ന് ഏപ്രിൽ 30 ശനിയാഴ്ച യുഎഇയിൽ ശവ്വാൽ ചന്ദ്രക്കല ദർശിച്ചിട്ടില്ലെന്നും അതിനാൽ മെയ് 1 ഞായറാഴ്ച റമദാനിന്റെ അവസാന ദിവസമായിരിക്കുമെന്നും മെയ് 2 തിങ്കളാഴ്ച ഈദുൽ ഫിത്തറിന്റെ ആദ്യ ദിവസമായിരിക്കുമെന്നും യുഎഇ ചന്ദ്രദർശന സമിതി അറിയിച്ചു.
ഇന്ന് ഏപ്രിൽ 30 ശനിയാഴ്ച ശവ്വാൽ മാസത്തിലെ ചന്ദ്രക്കല കാണുന്നത് അസാധ്യമാണെന്ന് ഇന്റർനാഷണൽ അസ്ട്രോണമിക്കൽ സെന്റർ നേരത്തെ പറഞ്ഞിരുന്നു,