അബുദാബിയിൽ സാമൂഹ്യ സഹായ പദ്ധതിക്ക് കീഴിലുള്ള കുടുംബങ്ങളിലെ കുട്ടികൾക്ക് ഈദിയ വിതരണം ചെയ്യാൻ അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഉത്തരവിട്ടു
ഈദ് അൽ ഫിത്തറിന്റെ അവസരത്തിൽ കുട്ടികളിൽ സന്തോഷം കൊണ്ടുവരാനാണ് ഈദിയ വിതരണം ചെയ്യാൻ ഉത്തരവിട്ടത്. എമിറേറ്റുകളിലുടനീളമുള്ള പ്രാദേശിക സർക്കാരുകളിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവരും ഗുണഭോക്തൃ കുടുംബങ്ങളിലെ 18 വയസ്സിന് താഴെയുള്ള കുട്ടികൾക്കാണ് ഈ സാമൂഹിക സഹായം വിതരണം ചെയ്യുക.





