ഏഴാമത് സന്തോഷ് ട്രോഫി കിരീടം സ്വന്തമാക്കി കേരളം.
(5-4 ) പെനാൽറ്റി ഷൂട്ടൗട്ടിലാണ് ബംഗാളിനെ വീഴ്ത്തി കേരളം ഏഴാം കിരീടം സ്വന്തമാക്കിയത് . 2018 ന് ശേഷമുള്ള ആദ്യത്തെ കിരീടമാണിത്. പെനല്‍റ്റി ഷൂട്ടൗട്ടില്‍ രണ്ടാം കിക്കെടുത്ത ബംഗാളിന്റെ സജലിന് പിഴച്ചു. സജലിന്റെ കിക്ക് പുറത്തേക്ക് പോയപ്പോള്‍ കേരളത്തിന്റെ കിക്കുകള്‍ എല്ലാം ഗോളായി. ആതിഥേയരെന്ന നിലയില്‍ കേരളത്തിന്റെ മൂന്നാം കിരീടവും 2018നുശേഷം ആദ്യ കിരീടനേട്ടമാണിത്. ഇതിന് മുമ്പ് കൊച്ചിയില്‍ 1973ലും 1993ലുമായിരുന്നു ആതിഥേയരെന്ന നിലയിലുള്ള കേരളത്തിന്റെ കിരീടനേട്ടം.