യു എ ഇയുടെ വിവിധ ഭാഗങ്ങളിൽ നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) ഇന്ന് ശക്തമായ പൊടിക്കാറ്റ് മുന്നറിയിപ്പ് നൽകി.
മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ വീശുന്ന കാറ്റിൽ പൊടിപടലങ്ങൾ ഉണ്ടാകുമെന്നും പ്രദേശങ്ങളിൽ ദൃശ്യപരത 2000 മീറ്ററിൽ താഴെയായി കുറയുമെന്നും എൻസിഎം മുന്നറിയിപ്പ് നൽകി. ഇന്ന് വൈകുന്നേരം 6 മണി വരെയാണ് ജാഗ്രതാ നിർദ്ദേശം.
ദുബായിലും അബുദാബിയിലും താപനില 24 ഡിഗ്രി സെൽഷ്യസായി താഴാം. അബുദാബിയിൽ താപനില 35 ഡിഗ്രി സെൽഷ്യസ് വരെ ഉയരാം.