ഒമാനിൽ വാഹനാപകടത്തിൽ മരിച്ച യുഎഇയിൽ നിന്നുള്ള ആലപ്പുഴ സ്വദേശിനിക്ക് ആദരാഞ്ജലികൾ അർപ്പിച്ച് സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയും കോളുകളും സന്ദർശനങ്ങളും കൊണ്ട് നിറഞ്ഞിരിക്കുകയാണെന്ന് ബന്ധുക്കൾ അറിയിച്ചു. പെരുന്നാൾ അവധിക്ക് യുഎഇയിൽ നിന്ന് സലാലയിലേക്ക് വന്ന രണ്ട് മലയാളി കുടുംബങ്ങളാണ് മെയ് 1 ന് ഞായറാഴ്ച അപകടത്തിൽപെടുകയായിരുന്നു.
യുഎഇയിൽ നിന്നുള്ള നഴ്‌സ് ആയ ആലപ്പുഴ ചേപ്പാട് സ്വദേശിനി ഷെബ മേരി തോമസ് (33) ആണ് ഒമാനിലെ സലാലയ്ക്ക് സമീപം വാഹനാപകടത്തിൽ മരിച്ചത്.
സലാലയിലെ ഹൈമയ്ക്ക് സമീപം ഒരു ട്രക്ക് വാഹനത്തിൽ ഇടിക്കുകയായിരുന്നു. ഇടിയിൽ ഗുരുതരമായി പരിക്കേറ്റ ഒപ്പം യാത്ര ചെയ്തിരുന്ന ഏഴുപേരെ നിസ്വ ആശുപത്രിയിലേക്കും ഷീബയുടെ മൃതദേഹം ഹൈമ ആശുപത്രിയിലേക്കും മാറ്റിയിരിക്കുകയാണ്.