Search
Close this search box.

സംഗീത മഴ പെയ്യിക്കാൻ കണ്ണൂർ ഷെരീഫും സംഘവും നാളെ ബുധനാഴ്ച്ച ദുബായിൽ

Kannur Sheriff and his team will be in Dubai tomorrow (Wednesday) for a musical shower

ദുബൈ: പ്രവാസി ഇന്ത്യയുടെ ആഭിമുഖ്യത്തിൽ ചെറിയപെരുന്നാൾ മൂന്നാം ദിവസം ദുബൈ അൽ നസർ ലഷർലാൻഡിൽ വെച്ച് അരങ്ങേറുന്ന, പ്രശസ്ത ഗായകൻ കണ്ണൂർ ഷരീഫും സംഘവും അവതരിപ്പിക്കുന്ന’ഈദ് ഇശൽ’ മ്യൂസിക്കൽ ഷോയുടെ ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ അറിയിച്ചു.

ആശാവഹമായ തിരിച്ചുവരവ്‌, ആശ്വാസത്തിൻ ആഘോഷരാവ്‌ എന്ന തലവാചകത്തോടെയുള്ള സംഗീതപരിപാടിക്ക്‌ പ്രശസ്ത ഗായകൻ കണ്ണൂർ ഷരീഫ്‌ നേതൃത്വം നൽകും. ഫാസില ബാനു, സിന്ധു പ്രേംകുമാർ, ആബിദ് കണ്ണൂർ, ജാസിം ജമാൽ, യൂസുഫ് കാരക്കാട് തുടങ്ങിയ ഗായകർ അണിനിരക്കും. ഹാസ്യകലാകാരൻ സമദിന്റെ ആവിഷ്കാരങ്ങളും ഒപ്പനയും വേദിയിലുണ്ടകും.

മഹാമാരിക്ക്‌ ശേഷം ആശാവഹമായ തിരിച്ചുവരവിന്റെ വേളയിൽ, സാമൂഹികബന്ധം സംരക്ഷിക്കപ്പെടേണ്ടതിന്റെ അവശ്യകതയിൽ, ആശ്വാസത്തിന്റെ ഒരു ആഘോഷരാവ്‌ സമ്മാനിക്കുകയാണ് പ്രവാസി ഇന്ത്യ.

സ്നേഹവും സേവനവും കൊണ്ട്‌ പ്രവാസമണ്ണിൽ കുളിർമഴയായും മനുഷ്യമനസ്സുകൾക്ക്‌ സാന്ത്വനമായും പെയ്തിറങ്ങുന്ന പ്രവാസി ഇന്ത്യയുടെ കർമ്മമണ്ഡലത്തിൽ സാംസ്കാരിക അടയാളപ്പെടുത്തൽ കൂടിയാവും ഈ സംഗീതപരിപാടി.

ഷഫീൽ കണ്ണൂരാണ് ഷോ സംവിധാനം ചെയ്യുന്നത്. പ്ലാറ്റിനം 100, ഗോൾഡ്‌ 30, സിൽവർ 20 എന്നിങ്ങനെയാണ് ടിക്കറ്റ്‌ നിരക്കുകൾ. ടിക്കറ്റുകൾ ലഭിക്കാൻ 050 944 7572 എന്ന നമ്പറിൽ ബന്ധപ്പെടുക.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!