യു എ ഇയിൽ പൊടി നിറഞ്ഞ കാലാവസ്ഥയായതിനാൽ ദൂരക്കാഴ്ച കുറഞ്ഞേക്കുമെന്നതിനാലും വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അബുദാബി പോലീസ് അറിയിച്ചു. വാഹനമോടിക്കുമ്പോൾ ഏതെങ്കിലും വീഡിയോ എടുത്തോ ഫോൺ ഉപയോഗിച്ചോ വാഹനമോടിക്കുന്നവർ ശ്രദ്ധ തിരിക്കരുതെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഇന്ന് യുഎഇയിൽ പൊടികാറ്റ് വീശുന്നതിനാൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരുന്നു. മണിക്കൂറിൽ 40 കി.മീ വരെ വേഗതയിൽ വീശുന്ന കാറ്റ് കാരണം, ചില തുറന്ന പ്രദേശങ്ങളിൽ ചിലപ്പോൾ തിരശ്ചീനമായ ദൃശ്യപരത 2,000 മീറ്ററിൽ താഴെയായി കുറയാം.
ഡ്രൈവർമാർ ജാഗ്രത പാലിക്കണമെന്നും വാഹനങ്ങൾ തമ്മിൽ സുരക്ഷിതമായ അകലം പാലിക്കണമെന്നും അധികൃതർ ഓർമിപ്പിച്ചു.