വെടിനിർത്തലിന്റെ ഭാഗമായി നിരവധി ഹൂതി തടവുകാരെ മോചിപ്പിക്കുന്നതായി സൗദി സഖ്യസേന

Saudi coalition releases several Houthi prisoners as part of truce

വെടിനിർത്തലിന്റെ ഭാഗമായി നിരവധി ഹൂതി തടവുകാരെ സൗദി സഖ്യസേന മോചിപ്പിച്ചു. വെടിനിർത്തൽ കരാറിന്റെ ഭാഗമായി സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യസേന തടവിലാക്കിയ യെമൻ തടവുകാരെയും വഹിച്ചുകൊണ്ടുള്ള വിമാനം തെക്കൻ നഗരമായ ഏഡനിൽ എത്തിയതായി റെഡ് ക്രോസ് അറിയിച്ചു.

മൂന്ന് വിമാനങ്ങളിലായി 100 തടവുകാരെയെങ്കിലും തിരികെ യെമനിലേക്ക് മാറ്റുന്നതിന് ഇന്റർനാഷണൽ റെഡ് ക്രോസ് കമ്മിറ്റി സൗകര്യമൊരുക്കുന്നതായി ഐസിആർസി യെമൻ വക്താവ് ബഷീർ ഒമർ പറഞ്ഞു.

ഇറാൻ പിന്തുണയുള്ള ഹൂതി വിമതർ തമ്മിലുള്ള വെടിനിർത്തൽ കരാറിന്റെ ഭാഗമായി 163 തടവുകാരെ വിട്ടയക്കുമെന്ന് യെമനിൽ സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യസേന കഴിഞ്ഞ മാസം പറഞ്ഞിരുന്നു. ഏകദേശം 8 വർഷമായി തുടരുന്ന സംഘർഷത്തിന് അറുതി വരുത്താനാണ് ഈ വെടിനിർത്തൽ കരാർ ലക്ഷ്യമിടുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!