കല്ലറ പഴയചന്തയിൽ നിന്ന് മത്സ്യം വാങ്ങി കറിവെച്ച് കഴിച്ച നാല് പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു. ഒരു കുടുംബത്തിലെ നാല് പേർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ബിജു എന്നയാളാണ് കല്ലറ പഴയചന്തയിൽ നിന്ന് മത്സ്യം വാങ്ങിയത്. കൊഴിയാള മീനാണ് ബിജു കടയില്‍ നിന്ന് വാങ്ങിയത്.
വെള്ളിയാഴ്ച ഉച്ചയ്ക്കാണ് ഇവർ മീൻകറി വച്ച് കഴിച്ചത്. ബിജുവിന്റെ മകൾക്കാണ് മീൻകറി കഴിച്ചതന് ശേഷം ആദ്യം വയറുവേദന അനുഭവപ്പെട്ടത്. തുടർന്ന് രാത്രിയോടെ ഇയാളുട ഭാര്യക്കും വയറുവേദന വന്നു. ഇന്നലെ ഉച്ചയോടെ ബിജുവിനും ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടു. രാത്രിയോടെ രണ്ടാമത്തെ മകള്‍ക്കും വയറുവേദന അനുഭവപ്പെട്ടതോടെ നാല് പേര്‍ക്കും സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടേണ്ടി വന്നു.