തൊഴിലില്ലാത്ത വ്യക്തികൾക്ക് പരിമിതമായ സമയത്തേക്ക് വരുമാന പിന്തുണ നൽകുന്നതിനുള്ള തൊഴിലില്ലായ്മ ഇൻഷുറൻസ് പദ്ധതിക്ക് യുഎഇ കാബിനറ്റ് ഇന്ന് തിങ്കളാഴ്ച അംഗീകാരം നൽകി.
യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ അധ്യക്ഷതയിൽ ചേർന്ന ക്യാബിനറ്റ് യോഗത്തിൽ പ്രഖ്യാപിച്ച തീരുമാനങ്ങളുടെ ഭാഗമായിരുന്നു ഈ നീക്കം.
തൊഴിലില്ലായ്മ ഇൻഷുറൻസ് പദ്ധതി തൊഴിൽ വിപണിയുടെ മത്സരക്ഷമത ശക്തിപ്പെടുത്തുന്നതിനും തൊഴിൽ നഷ്ടപ്പെടുന്ന സാഹചര്യത്തിൽ തൊഴിലാളികൾക്ക് ഒരു സാമൂഹിക സഹായം പ്രദാനം ചെയ്യുന്നതിനും എല്ലാവർക്കും സുസ്ഥിരമായ തൊഴിൽ അന്തരീക്ഷം സ്ഥാപിക്കുന്നതിനും ലക്ഷ്യമിടുന്നു.