അനുകൂലകാലാവസ്ഥയാണെങ്കിൽ മാറ്റിവെച്ച തൃശ്ശൂര്‍ പൂരത്തിന്റെ വെടിക്കെട്ട് ഇന്ന് മെയ് 11 ന് വൈകീട്ട് ഏഴ് മണിക്ക് നടത്തുമെന്ന് തിരുവമ്പാടി, പാറമേക്കാവ് വിഭാഗങ്ങള്‍ അറിയിച്ചു. ഇന്നത്തെ പകല്‍പ്പൂരവും അനുബന്ധ ചടങ്ങുകളും നേരത്തെ നിശ്ചയിച്ചത് പ്രകാരം തന്നെ ഉണ്ടാകുമെന്നും അറിയിച്ചിട്ടുണ്ട്.
കനത്ത മഴയെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ച മൂന്ന് മണിക്ക് നടത്താന്‍ നിശ്ചയിച്ചിരുന്ന വെടിക്കെട്ടാണ് മാറ്റിവെച്ചത്. കാലാവസ്ഥ അനുകൂലമാകുന്ന സന്ദര്‍ഭത്തില്‍ വെടിക്കെട്ട് നടത്തുമെന്ന് തിരുവമ്പാടി, പാറമേക്കാവ് വിഭാഗങ്ങള്‍ അറിയിച്ചിരുന്നു.