Search
Close this search box.

ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ രാജ്യദ്രോഹ നിയമം മരവിപ്പിച്ച് സുപ്രീംകോടതി

Supreme Court stays anti-treason law in Indian Penal Code

ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ രാജ്യദ്രോഹ നിയമം സുപ്രീംകോടതി മരവിപ്പിച്ചു. പുനപരിശോധന പൂര്‍ത്തിയാകുന്നതുവരെ 124 എ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യരുതെന്നും കോടതി നിര്‍ദേശിച്ചു. നിലവില്‍ രാജ്യദ്രോഹ കേസില്‍ ജയിലിലുള്ളവര്‍ ജാമ്യത്തിനായി കോടതികളെ സമീപിക്കണം. പുതിയ കേസുകള്‍ രജിസ്റ്റര്‍ ചെയ്യരുത്. പുന പരിശോധന പൂര്‍ത്തിയാകും വരെ 124 എ വകുപ്പ് പ്രയോഗിക്കരുതെന്നാണ് കോടതിയുടെ നിര്‍ദേശം. ഇത് സംബന്ധിച്ച് സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കാനും സുപ്രീം കോടതി പറഞ്ഞു.

ചീഫ് ജസ്റ്റിസ് എന്‍.വി. രമണയുടെ അധ്യക്ഷതയിലുള്ള മൂന്നംഗ ബെഞ്ചിന്റേതാണ് ഉത്തരവ്. 124 എ വകുപ്പ് താല്‍ക്കാലികമായി സ്റ്റേ ചെയ്യരുതെന്ന് കേന്ദ്രം ഇന്ന് സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ എതിര്‍പ്പ് തള്ളിക്കൊണ്ടാണ് സുപ്രീം കോടതി നിര്‍ണായകമായ ഈ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts