പ്രതികൂല കാലാവസ്ഥയെത്തുടർന്ന് ഇന്ന് മെയ് 11 ന് 7 മണിക്ക് നടത്താനിരുന്ന തൃശൂർ പൂരം വെടിക്കെട്ട് വീണ്ടും മാറ്റി വെച്ചു. തൃശ്ശൂരിലും പരിസരപ്രദേശങ്ങളിലും ഇപ്പോഴും മഴ തുടരുകയാണ്. അനുകൂല കാലാവസ്ഥയുണ്ടായാൽ വരുന്ന ഞായറാഴ്ച്ച മെയ് 15 ന് വൈകീട്ട് വെടിക്കെട്ട് നടത്തുമെന്നാണ് വിവരം.
ഇന്ന് പുലർച്ചെ 3 മണിക്ക് നടത്തേണ്ട വെടിക്കെട്ട് ആയിരുന്നു വൈകിട്ട് 7 ന് നടത്താൻ നിശ്ചയിച്ചിരുന്നത്.