അബുദാബി മുസഫ ഇൻഡസ്ട്രിയൽ ഏരിയയിലെ കാരവാനുകളിൽ ഇന്ന് ബുധനാഴ്ച വൈകുന്നേരം വൻ തീപിടിത്തമുണ്ടായതായി അധികൃതർ അറിയിച്ചു.
പരിസരവാസികൾ അറിയിച്ചതിനെത്തുടർന്ന് അബുദാബി പോലീസിന്റെയും അബുദാബി സിവിൽ ഡിഫൻസിന്റെയും സംഘങ്ങൾ സംഭവസ്ഥലത്തെത്തി തീയണച്ചു. തീപിടിത്തത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് പോലീസ് പറഞ്ഞു.തീപിടിത്തത്തിന്റെ കാരണം കണ്ടെത്താൻ അന്വേഷണം പുരോഗമിക്കുകയാണ്.