ചൈനയില്‍ 113 യാത്രക്കാരുമായി പറക്കാനൊരുങ്ങിയ ടിബറ്റ് എയര്‍ലൈന്‍സിന് തീപിടിച്ചു.

Tibet Airlines plane overruns runway, catches fire

ചൈനയില്‍ വിമാനത്താവളത്തില്‍ ടേക് ഓഫിന് ശ്രമിക്കുന്നതിനിടെ യാത്രാ വിമാനത്തിന് തീപിടിച്ചു. ടിബറ്റ് എയര്‍ലൈന്‍സിന്റെ വിമാനത്തിനാണ് തീപിടിച്ചത്. യാത്രക്കാരെയും ജീവനക്കാരെയും സുരക്ഷിതമായി ഒഴിപ്പിച്ചിട്ടുണ്ട്. 113 യാത്രക്കാരും ഒമ്പത് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്.

തെക്കുപടിഞ്ഞാറന്‍ ചൈനീസ് നഗരമായ ചോംഗ്ഖിംഗില്‍ നിന്ന് ടിബറ്റിലെ ന്യീംഗ്ചിയിലേക്കുള്ള വിമാനത്തിന്റെ പ്രവര്‍ത്തനത്തില്‍ ടേക് ഓഫിനിടെ ജീവനക്കാര്‍ക്ക് ചില സംശയങ്ങള്‍ ഉടലെടുത്തത്. തുടര്‍ന്ന് ടേക് ഓഫ് റദ്ദാക്കി. എന്നാല്‍, ഇതുകാരണം റണ്‍വേയിലൂടെ വിമാനത്തിന് കൂടുതല്‍ ഓടേണ്ടി വരികയും തീപിടിക്കുകയുമായിരുന്നു. വിമാനം തീപിടിച്ച് കത്തുന്ന ദൃശ്യങ്ങള്‍ ചൈനീസ് മാധ്യമങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. ഏതാനും പേര്‍ക്ക് നിസ്സാര പരുക്കേറ്റിട്ടുണ്ട്.

മാർച്ചിൽ കുൻമിങ്ങിൽ നിന്ന് ഗ്വാങ്‌ഷൂവിലേക്ക് പോവുകയായിരുന്ന ചൈന ഈസ്റ്റേൺ വിമാനം 29,000 അടി ഉയരത്തിൽ നിന്ന് മലഞ്ചെരുവിലേക്ക് മറിഞ്ഞ് വിമാനത്തിലുണ്ടായിരുന്ന 132 പേരും മരിച്ചതിന് പിന്നാലെയാണ് ഈ സംഭവം.

https://twitter.com/baoshitie1/status/1524578661386506240?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1524578661386506240%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.mathrubhumi.com%2Fnews%2Fworld%2Fchina-passenger-jet-aborts-take-off-veers-off-runway-1.7508633

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!