ഷെയ്ഖ് ഖലീഫയുടെ വിയോഗം : അബുദാബി സാംസ്കാരിക ഉച്ചകോടി മാറ്റിവച്ചു

Sheikh Khalifa passes away- Abu Dhabi Cultural Summit postponed

യുഎഇ പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ മരണമടഞ്ഞ സാഹചര്യത്തിൽ ദുഃഖാചരണം പ്രഖ്യാപിച്ചിരിക്കുന്നതിനാൽ അടുത്തയാഴ്ച നടത്താനിരുന്ന കൾച്ചർ സമ്മിറ്റ് അബുദാബി 2022 ന്റെ അഞ്ചാമത് എഡിഷൻ മാറ്റിവച്ചതായി സാംസ്കാരിക, ടൂറിസം വകുപ്പ് – അബുദാബി (DCT Abu Dhabi) അറിയിച്ചു.

പ്രസിഡൻഷ്യൽ കാര്യ മന്ത്രാലയം രാജ്യത്ത് 40 ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. മന്ത്രാലയങ്ങൾ, വകുപ്പുകൾ, ഫെഡറൽ, ലോക്കൽ ഗവൺമെന്റ് സ്ഥാപനങ്ങൾ, സ്വകാര്യ മേഖല എന്നിവയിലെ ജോലികളും ശനിയാഴ്ച മുതൽ മൂന്ന് ദിവസത്തേക്ക് അവധിയായായിരിക്കും.

അബുദാബി 2022ലെ സാംസ്‌കാരിക ഉച്ചകോടി മെയ് 16 മുതൽ 18 വരെയാണ് നടക്കേണ്ടിയിരുന്നത്. പങ്കാളികളുമായി ചർച്ച നടത്തിയ ശേഷം പുതിയ തീയതി പ്രഖ്യാപിക്കും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!