യു എ ഇയിൽ വിവിധയിടങ്ങളിൽ ഇന്ന് പൊടി നിറഞ്ഞ കാലാവസ്ഥയായിരിക്കുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം (NCM) അറിയിച്ചു.
ഇന്നത്തെ കാലാവസ്ഥാ പ്രവചനം അനുസരിച്ച് ചില വടക്കൻ, കിഴക്കൻ പ്രദേശങ്ങളിൽ പകൽ സമയത്ത് പൊടി നിറഞ്ഞതും ചൂടുള്ളതുമായിരിക്കും, താപനില ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചില തീരപ്രദേശങ്ങളിൽ ഇന്ന് രാത്രിയിലും തിങ്കളാഴ്ച രാവിലെയും ഈർപ്പം അനുഭവപ്പെടും.
നേരിയതോ മിതമായതോ ആയ കാറ്റ്, പകൽ സമയത്ത് പ്രത്യേകിച്ച് കിഴക്ക് ഭാഗത്തേക്ക് പൊടിപടലങ്ങളോടെ വീശും. അറേബ്യൻ ഗൾഫിൽ കടൽ പ്രക്ഷുബ്ധമോ ഒമാൻ കടലിൽ നേരിയ തോതിൽ പ്രക്ഷുബ്ധമോ ആയിരിക്കും.
#Alert #Dust_Alert #NCM
Suspended dust, reducing the horizontal visibility to less than 2000 m at times over some Southern and Eastern areas from 06:00 until 18:00 today Sunday 15/05/2022. pic.twitter.com/uNHzFDIT1n— المركز الوطني للأرصاد (@NCMS_media) May 15, 2022