എസി തകരാറിലായതിനെ തുടര്‍ന്ന് കൊച്ചിയില്‍നിന്ന് ദുബായിലേക്കുള്ള വിമാനം വൈകുന്നതായി റിപ്പോർട്ട്. രാവിലെ 11 മണിക്ക് പുറപ്പെടേണ്ടിയിരുന്ന കൊച്ചിയില്‍നിന്ന് ദുബായിലേക്കുള്ള എയർ ഇന്ത്യ വിമാനമാണ് എസി തകരാറിലായതിനെ തുടര്‍ന്ന് വൈകുന്നത്. 250-ഓളം യാത്രക്കാരെ വിമാനത്തിൽ കയറ്റിയ ശേഷമാണ് എ.സി തകരാർ കണ്ടെത്തിയത്.
ഒരുമണിക്കൂറോളം യാത്രക്കാര്‍ എ.സിയില്ലാതെ വിമാനത്തിനകത്ത് ഇരിക്കേണ്ടിവന്നതായും റിപ്പോർട്ടുണ്ട്. പിന്നീട് യാത്രക്കാര്‍ പരാതിപ്പെട്ടതോടെ ഇവരെ വിമാനത്തില്‍നിന്ന് തിരിച്ചിറക്കി.തകരാര്‍ പരിഹരിച്ചശേഷം വിമാനം പുറപ്പെടുമെന്നാണ് അധികൃതര്‍ നല്‍കുന്നവിവരം.