ഷെയ്ഖ് ഖലീഫയുടെ നിര്യാണം : ഇന്ത്യൻ ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡു അനുശോചനം രേഖപ്പെടുത്താൻ അബുദാബിയിലെത്തി

Death of Sheikh Khalifa- Indian Vice President M Venkaiah Naidu arrives in Abu Dhabi to offer condolences

അന്തരിച്ച യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്താൻ ഇന്ത്യൻ ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡു ഇന്ന് ഞായറാഴ്ച അബുദാബിയിലെത്തി. കഴിഞ്ഞ വെള്ളിയാഴ്ച മെയ് 13നായിരുന്നു ഷെയ്ഖ് ഖലീഫ അന്തരിച്ചത്.

ഇന്ത്യൻ സർക്കാരിനെ പ്രതിനിധീകരിച്ച് യുഎഇ നേതൃത്വത്തിന് അനുശോചനം അറിയിക്കാൻ നായിഡു മെയ് 15 ന് യുഎഇ സന്ദർശിക്കുമെന്ന് MEA ശനിയാഴ്ച പ്രസ്താവനയിൽ അറിയിച്ചിരുന്നു.

ഷെയ്ഖ് ഖലീഫയുടെ  നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്താൻ അബുദാബിയിലെത്തിയ വൈസ് പ്രസിഡന്റ് വെങ്കയ്യ നായിഡുവിനൊപ്പം  ഇന്ത്യൻ സ്ഥാനപതി സഞ്ജയ് സുധീർ, എം എ യൂസുഫലി എന്നിവർ അനുഗമിച്ചിരുന്നു.

ഷെയ്ഖ് ഖലീഫയുടെ നിര്യാണത്തിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്ര മോദിയും വെള്ളിയാഴ്ച അനുശോചനം രേഖപ്പെടുത്തിയിരുന്നു . ഇന്ത്യയുടെ അനുശോചനം അറിയിക്കാൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ശനിയാഴ്ച ന്യൂഡൽഹിയിലെ യുഎഇ എംബസി സന്ദർശിച്ചു.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!