കേരളത്തില്‍ ട്വന്റി ട്വന്റിയുമായി ചേര്‍ന്ന് രാഷ്ട്രീയ സഖ്യം പ്രഖ്യാപിച്ച് ആം ആദ്മി. പാര്‍ട്ടിയുടെ ദേശീയ കണ്‍വീനറും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്‍ ഇന്ന് കിഴക്കമ്പലത്ത് ചേര്‍ന്ന പൊതുയോഗത്തിലാണ് മുന്നണി പ്രഖ്യാപനം നടക്കിയത്. ജനക്ഷേമ മുന്നണി എന്നാണ് ആം ആദ്മി-ട്വന്റി ട്വന്റി സഖ്യത്തിന് പേര് നല്‍കിയിരിക്കുന്നത്. ഭാവിയില്‍ കേരളത്തിലും സര്‍ക്കാരുണ്ടാക്കാന്‍ ജനക്ഷേമ മുന്നണിക്ക് സാധിക്കുമെന്ന് അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു. അഴിമതിയ്‌ക്കെതിരെ നിലനില്‍ക്കുന്നത് ആം ആദ്മി പാര്‍ട്ടി മാത്രമാണെന്ന് അരവിന്ദ് കെജ്രിവാള്‍ അവകാശപ്പെട്ടു.
നേരത്തെ ഡല്‍ഹിയില്‍ എന്ത് കാര്യം നടക്കാനും കൈക്കൂലി നല്‍കണമായിരുന്നു. എന്നാല്‍ ആം ആദ്മി അധികാരത്തില്‍ വന്നതോടെ ഡല്‍ഹിയില്‍ കൈക്കൂലി ഇല്ലാതാക്കിയെന്നും അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു. അഴിമതി ഇല്ലാതാക്കുകയാണ് ഡല്‍ഹിയില്‍ ആദ്യം ചെയ്തത്. ദല്‍ഹിയും പഞ്ചാബും ആം ആദ്മി സര്‍ക്കാരിന് കീഴില്‍ കുതിക്കുകയാണെന്നും അരവിന്ദ് കെജ്രിവാള്‍ കൂട്ടിച്ചേര്‍ത്തു. ഡല്‍ഹിയിലും പഞ്ചാബിലും സംഭവിച്ചത് തന്നെ കേരളത്തില്‍ ആവര്‍ത്തിക്കുമെന്ന് കെജ്രിവാള്‍ പറഞ്ഞു.