15 മണിക്കൂർ നീണ്ട ശസ്ത്രക്രിയയ്‌ക്കൊടുവിൽ സൗദി അറേബ്യയിൽ സയാമീസ് ഇരട്ടകളെ വിജയകരമായി വേർപെടുത്തി.

The Siamese twins were successfully separated in Saudi Arabia after a 15-hour operation.

15 മണിക്കൂർ നീണ്ട ശസ്ത്രക്രിയയ്‌ക്കൊടുവിൽ സൗദി അറേബ്യയിൽ സയാമീസ് ഇരട്ടകളെ വിജയകരമായി വേർപെടുത്തി.

യമൻ സയാമീസ്​ ഇരട്ടകളായ യൂസുഫി​ന്റെയും യാസീ​ന്റെയും വേർപ്പെടുത്തൽ ശസ്​ത്രക്രിയ വിജയകരമായി പൂർത്തിയായി. സൽമാൻ രാജാവിന്റെ നിർദേശത്തെ തുടർന്ന്​ കഴിഞ്ഞ മെയ്​ മാസത്തിലാണ്​ യമനിലെ ഹദ്​ർമൗത്തിൽനിന്ന്​ തലച്ചോറുകൾ ഒട്ടിപിടിച്ച യമനി സയാമീസുകളെ എയർ ആംബുലൻസിൽ സംഖ്യസേനയുടെ സഹായത്തോടെ റിയാദിലെ ആശുപത്രിയിലെത്തിച്ചത്​.

​പീഡിയാട്രിക് ന്യൂറോ സർജറി, പ്ലാസ്റ്റിക് സർജറി, അനസ്‌തേഷ്യ, നഴ്‌സിങ്​, ടെക്‌നീഷ്യൻ എന്നീ വിഭാഗങ്ങളിലെ 24 വിദഗ്ധരുടെ പങ്കാളിത്തത്തോടെ തുടർച്ചയായ 15 മണിക്കൂർ നീണ്ടുനിന്ന സങ്കീർണമായ ശസ്​ത്രക്രിയയാണ് നടന്നത്.

തലച്ചോറി​ന്റെ ഭാഗങ്ങൾ ഇരട്ടകൾ പങ്കിടുന്നതിനാൽ ശസ്​ത്രക്രിയ സങ്കീർണമായതായിരുന്നുവെന്ന്​ കിങ്​ സൽമാൻ റിലീഫ്​ സെൻറർ ജനറൽ സൂപ്പർവൈസറും ശസ്​​ത്രക്രിയ സംഘം തലവനുമായ ഡോ. അബ്​ദുല്ല അൽറബീഅ പറഞ്ഞു. സെറിബ്രൽ സിരകളും മസ്തിഷ്ക അഡീഷനുകളും വേർതിരിക്കാനും വേർപിരിയലിനുശേഷം മറയ്ക്കാൻ സഹായിക്കുന്ന ചർമ ഉപകരണങ്ങൾ സ്ഥാപിക്കാനും ഇരട്ടകൾക്ക് മുമ്പ് രണ്ട് ശസ്​ത്രക്രിയകൾ നടത്തിയിട്ടുണ്ട്​. 24 സ്പെഷലിസ്റ്റുകളും നഴ്സിങ്​, ടെക്നീഷ്യൻമാരുടെ പ്രത്യേക കേഡർമാരും ഓപ്പറേഷനിൽ പങ്കെടുത്തു.നാല് ഘട്ടങ്ങളിലായാണ് ഓപ്പറേഷൻ നടത്തിയത്.

ശസ്​ത്രക്രിയക്ക്​ ശേഷം ഇരട്ടകളെ കുട്ടികൾക്കായുള്ള ഇൻറസീവ് കെയറിലേക്ക്​ മാറ്റിയിരിക്കുകയാണ്​. ഇരട്ടകൾ കർശനമായ പരിചരണത്തിലും നിയന്ത്രണത്തിലുമാണ്​.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!