യുക്രൈനിൽ നിന്നും നാട്ടിലെത്തിയ വിദ്യാർത്ഥികൾക്ക് ഇന്ത്യയിൽ പഠനം തുടരാനാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍

Central government says students returning from Ukraine will not be able to continue their studies in India

യുക്രൈനിൽ നിന്നും നാട്ടിലെത്തിയ വിദ്യാർത്ഥികൾക്ക് ഇന്ത്യയിൽ പഠനം തുടരാനാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. വിദ്യാർത്ഥികൾക്ക് മെഡിക്കൽ കോളേജുകളിൽ പഠനം അനുവദിച്ച പശ്ചിമ ബംഗാളിൻറെ നീക്കത്തെ കേന്ദ്രം തടഞ്ഞു.

മെഡിക്കൽ കൗൺസിൽ ചട്ടം അനുസരിച്ച് വിദേശത്ത് പഠനം നടത്തുന്നവര്‍ക്ക് ഇന്ത്യയിൽ തുടര്‍ പഠനം അനുവദിക്കാനാകില്ലെന്ന നിലപാടിലാണ് കേന്ദ്ര സ‍ര്‍ക്കാര്‍. റഷ്യ-യുക്രൈൻ യുദ്ധം രൂക്ഷമായ സമയത്ത് മലയാളികളടക്കമുള്ള ആയിരക്കണക്കിന് വിദ്യാ‍ര്‍ത്ഥികളാണ് ഇന്ത്യയിലേക്ക് മടങ്ങിയെത്തിയത്. ഇവരിൽ കൂടുതലും മെഡിക്കൽ-ഡെന്റൽ വിദ്യാര്‍ത്ഥികളാണ്.

ഈ വിദ്യാർത്ഥികളും അവരുടെ രക്ഷിതാക്കളും തങ്ങളുടെ തുടർപഠനത്തിനായി സർക്കാർ ഇടപെടണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇവർ രാജ്യത്തെവിടെയും പഠിക്കാൻ തയ്യാറാണെന്നും തുടർ പഠനത്തിന് നിയമ ഭേദഗതിയുൾപ്പെടെയുള്ളവ പരിഗണിക്കണമെന്നും ഉന്നയിച്ചിരുന്നു. വിദ്യാര്‍ത്ഥികളിൽ ഭൂരിഭാഗം പേരും ലക്ഷങ്ങൾ വായ്പയെടുത്താണ് മെഡിക്കൽ പഠനത്തിനായി പോയത്.

അതുകൊണ്ടുതന്നെ യുദ്ധഭൂമിയിലേക്ക് ഇനി മടങ്ങാൻ സാഹചര്യമില്ലെന്നും രാജ്യത്തെ കോളേജുകളിൽ പഠിക്കാൻ അവസരം നൽകണമെന്നുമാണ് വിദ്യാർത്ഥികളുടെ ആവശ്യം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!