ഈ വർഷം ഹജ്ജ് ചെയ്യാൻ ആഗ്രഹിക്കുന്ന താമസക്കാർക്കും പൗരന്മാർക്കുമുള്ള മാർഗനിർദേശങ്ങൾ യുഎഇയിലെ അധികൃതർ പ്രഖ്യാപിച്ചു.
ഇതനുസരിച്ച് തീർത്ഥാടകർ മുമ്പ് ഹജ്ജ് ചെയ്തിട്ടില്ലെന്നും 65 വയസ്സിന് താഴെയുള്ളവരായിരിക്കണമെന്നും അംഗീകൃത കോവിഡ് വാക്‌സിൻ ഷോട്ടുകളും ബൂസ്റ്റർ ഷോട്ടും സ്വീകരിച്ചവരുമായിരിക്കണം.
സൗദി അറേബ്യയിൽ എത്തുന്നതിന് മുമ്പ് 72 മണിക്കൂറിനുള്ളിൽ നടത്തിയ പിസിആർ പരിശോധനയുടെ നെഗറ്റീവ് ഫലം സമർപ്പിക്കണം. നിബന്ധനകൾ പാലിക്കുന്നവർക്കും ഹജ്ജ് ഇ-സിസ്റ്റത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവർക്കും മുമ്പ് വിവരങ്ങൾ പുതുക്കിയവർക്കും മുൻഗണന നൽകും.
നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റിയും ജനറൽ അതോറിറ്റി ഫോർ ഇസ്‌ലാമിക് അഫയേഴ്‌സ് ആൻഡ് എൻഡോവ്‌മെന്റുമാണ് ഈ മാർഗനിർദേശങ്ങൾ പ്രഖ്യാപിച്ചത്.