ക്യാബിൻ ക്രൂ ജീവനക്കാരെ കണ്ടെത്താൻ 30 നഗരങ്ങളിലേക്ക് റിക്രൂട്ട്‌മെന്റ് ഡ്രൈവുമായി എമിറേറ്റ്‌സ് എയർലൈൻസ്

Emirates Airlines launches recruitment drive to 30 cities to find cabin crew

ക്യാബിൻ ക്രൂ ഉൾപ്പെടെയുള്ള ജീവനക്കാരെ കണ്ടെത്താൻ 2022 ജൂൺ വരെ ലോകമെമ്പാടുമുള്ള 30 നഗരങ്ങളിലേക്ക് റിക്രൂട്ട്‌മെന്റ് ഡ്രൈവ് നടത്തുന്നുണ്ടെന്ന് എമിറേറ്റ്‌സ് എയർലൈൻസ് അറിയിച്ചു. ക്യാബിൻ ക്രൂ റോളിലേക്കുള്ള അപേക്ഷാ നടപടികള്‍ ഓണ്‍ലൈനില്‍ പൂര്‍ത്തിയാക്കിയ ശേഷം അവരെ അതാത് രാജ്യങ്ങളിൽച്ചെന്ന് നേരിട്ട് കാണുകയാണ് ഈ ഡ്രൈവിന്റെ ലക്ഷ്യം.

ഈ ഏറ്റവും പുതിയ ഡ്രൈവിൽ, എമിറേറ്റ്‌സിന്റെ ടീമുകൾ ഓസ്‌ട്രേലിയയിൽ നിന്ന് യുകെയിലേക്ക് യാത്ര ചെയ്യും. അവർ ഡസൻ കണക്കിന് യൂറോപ്യൻ നഗരങ്ങളും കെയ്‌റോ, അൽജിയേഴ്‌സ്, ടുണിസ്, ബഹ്‌റൈൻ എന്നിവയും സന്ദർശിക്കും.

കഴിഞ്ഞ നവംബറിലാണ് ക്യാബിൻ ക്രൂവിനായി ഞങ്ങളുടെ റിക്രൂട്ട്‌മെന്റ് ഡ്രൈവ് ആരംഭിച്ചതെന്നും അപേക്ഷാ പ്രക്രിയയുടെ ചില ഭാഗങ്ങൾ ഓൺലൈനിൽ ആകുമ്പോൾ , സാധ്യമാകുമ്പോഴെല്ലാം ഞങ്ങളുടെ ഉദ്യോഗാർത്ഥികളെ നേരിട്ട് കാണാൻ ഞങ്ങൾ എപ്പോഴും ശ്രമിക്കുന്നു, അതുകൊണ്ടാണ് ഞങ്ങളുടെ ടാലന്റ് അക്വിസിഷൻ ടീം അടുത്ത 6 ആഴ്‌ചയിൽ 30-നഗരങ്ങളിൽ ഒരു പര്യടനം നടത്തുന്നതെന്ന് എമിറേറ്റ്‌സ് ഗ്രൂപ്പിന്റെ ഹ്യൂമൻ റിസോഴ്‌സ് എക്‌സിക്യുട്ടീവ് വൈസ് പ്രസിഡന്റ് അബ്ദുൽ അസീസ് അൽ അലി പറഞ്ഞു

എല്ലാ എമിറേറ്റ്‌സ് ജീവനക്കാരും ദുബായിലാണ് താമസിക്കുന്നതെന്നും, താമസ സൗകര്യവും നികുതി രഹിത ശമ്പളവും കൂടുതൽ ആനുകൂല്യങ്ങളും കമ്പനി നൽകുന്നുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

താൽപ്പര്യമുള്ളവർക്ക് എമിറേറ്റ്‌സ് ക്യാബിൻ ക്രൂ റോളിനെക്കുറിച്ച് കൂടുതൽ അറിയാം, കൂടാതെ ഓൺലൈനായി അപേക്ഷിക്കുകയും ചെയ്യാം : https://www.emiratesgroupcareers.com/cabin-crew/

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!