ഒടുവിൽ വിട്ടുകൊടുക്കേണ്ടിവന്നു : യുക്രൈന്റെ തീരന​ഗരം മരിയുപോൾ റഷ്യൻ സേന കീഴടക്കി

Russian Syme conquered the coastal city of Ukraine when it fought hard against Russian occupation.

റഷ്യയുടെ അധിനിവേശത്തിനെതിരെ ശക്തമായ പൊരുതിയ യുക്രൈന്റെ തീരന​ഗരം മരിയുപോൾ റഷ്യൻ സേന കീഴടക്കി. മരിയുപോളിലെ അസോവ്സ്റ്റാൾ ഉരുക്കുഫാക്ടറിയും റഷ്യ പിടിച്ചെടുത്തു. 264 യുക്രെയ്ൻ സൈനികരെ മരിയുപോളിൽ നിന്ന് ഒഴിപ്പിച്ചു. 82 ദിവസമാണ് സൈനികർ മരിയുപോൾ വിട്ടുകൊടുക്കാതെ പോരാടിയത്. ഇനിയും രക്തച്ചൊരിച്ചിൽ വേണ്ടെന്ന യുക്രൈൻ സർക്കാരിന്റെ നിർദേശത്തെ തുടർന്നാണ് സൈനികർ പിന്മാറിയത്. യുദ്ധത്തിൽ ​ഗുരുതരമായി പരിക്കേറ്റ 53 യുക്രൈൻ സൈനികരെ റഷ്യൻ നിയന്ത്രണത്തിലുള്ള നൊവോയസോവ്സ്ക് പട്ടണത്തിലെ ആശുപത്രിയിലേക്കാണ് കൊണ്ടുപോയത്.

റഷ്യൻ വിമതരുടെ നിയന്ത്രണത്തിലുള്ള ഒലെനിവ്കയിലേക്കാണ് ബാക്കിയുള്ള സൈനികരെ മാറ്റിയത്. അസോവ്സ്റ്റാൾ ഉരുക്കുഫാക്ടറിയിൽ ഇനിയും സൈനികർ ശേഷിക്കുന്നുണ്ടെന്ന് യുക്രൈൻ ഡെപ്യൂട്ടി പ്രതിരോധ മന്ത്രി അന്ന മൽയർ പറഞ്ഞു. 2014 ലെ റഷ്യൻ അധിനിവേശ വേളയിൽ പ്രത്യേകം രൂപീകരിച്ച അസോവ് റെജിമെന്റാണ് അസോവ്സ്റ്റാളിൽ പോരാടിയിരുന്നത്. ചെറുത്തുനിൽപിന്റെ ശക്തമായ മാതൃകയാണ് അസോവ് റെജിമെന്റിന്റേതെന്നും യുദ്ധത്തിലെ വീരനായകരാണ് ഇവരെന്നും യുക്രൈൻ സേന പ്രഖ്യാപിച്ചു. നൂറ് കണക്കിന് ആളുകളാണ് മരിയുപോൾ ന​ഗരത്തിൽ റഷ്യയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. യുക്രൈനിലെ ഡൊനെറ്റ്സ്ക് മേഖലയിൽ യുക്രൈൻ സേനയും റഷ്യൻ സേനയും തമ്മിൽ ശക്തമായ പോരാട്ടം തുടരുകയാണ്. ഹർകീവിൽനിന്ന് റഷ്യൻ സേനയെ തുരത്തി. ലിവിവിലും റഷ്യ ആക്രമണം ശക്തമാക്കിയിരിക്കുകയാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!