യു എ ഇയിൽ ടയറുകളുടെ അവസ്ഥ പരിശോധിച്ച് യാത്ര തുടരണമെന്നും ടയർ പൊട്ടിത്തെറിച്ച് അപകടങ്ങൾക്ക് കാരണമാകുന്ന വിള്ളലുകളോ മറ്റ് കേടുപാടുകളോ ഉണ്ടെങ്കിൽ അത് പരിഹരിച്ച് മാത്രം യാത്ര തുടരണമെന്നും അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി. വേനൽക്കാലം ആരംഭിക്കാനിരിക്കെയാണ് മുന്നറിയിപ്പ്. കൂടാതെ ഇതിന്റെ ടയർ പൊട്ടി വാഹനങ്ങൾ നിയന്ത്രണം വിട്ട് മറിയുന്നത് ഞെട്ടിക്കുന്ന വീഡിയോയും അബുദാബി പോലീസ് പുറത്ത് വിട്ടിട്ടുണ്ട്.
വീഡിയോയിൽ യുഎഇയിലെ റോഡുകളിൽ ജീർണിച്ച ടയറുകൾ എങ്ങനെ അപകടമുണ്ടാക്കുന്നുവെന്ന് എടുത്തുകാണിക്കുന്നുണ്ട്.
രണ്ട് വാഹനങ്ങളുടെ ടയറുകൾ പൊട്ടി തെറിച്ച് വാഹനങ്ങൾ നിർത്തുന്നത് വീഡിയോയിൽ കാണാം. വീഡിയോയിലെ രണ്ടാമത്തെ വാഹനം – ഒരു വാൻ – ഡ്രൈവറുടെ നിയന്ത്രണം നഷ്ടപ്പെട്ടതിന് ശേഷം റോഡിൽ ഒന്നിലധികം തവണ കറങ്ങുന്നുണ്ട്.
കേടായതോ പഴകിയതോ ആയ ടയറുകൾ ഉപയോഗിച്ച് വാഹനമോടിച്ച് പിടിക്കപ്പെടുന്ന വാഹനമോടിക്കുന്നവർക്ക് നാല് ബ്ലാക്ക് പോയിന്റുകളും 500 ദിർഹം പിഴയും ചുമത്തുമെന്ന് കഴിഞ്ഞ വർഷം പോലീസ് മുന്നറിയിപ്പ് നൽകിയിരുന്നു. ഒരാഴ്ചയോളം വാഹനങ്ങൾ പിടിച്ചിടുകയും ചെയ്യും.
https://www.facebook.com/watch/?v=698013334752630