റാസൽഖൈമയിലെ ഒരു മാൾ എമിറേറ്റിലെ ആദ്യത്തെ ഹോട്ട് എയർ ബലൂൺ റൈഡ് ആരംഭിച്ചു. ഒരേ സമയം രണ്ട് മുതിർന്നവർക്ക് ബലൂണിൽ 30 മീറ്റർ ഉയരത്തിൽ പറക്കാനാകും. ബീച്ചുകൾ, മരുഭൂമികൾ, കണ്ടൽക്കാടുകൾ, പർവതങ്ങൾ എന്നിവയുടെ 360 ഡിഗ്രി കാഴ്ചകളും ആസ്വദിക്കാം.
മണർ മാളും റാസൽ ഖൈമ ടൂറിസം ഡെവലപ്‌മെന്റ് അതോറിറ്റിയും (RAKTDA) ചേർന്നാണ് ഈ ‘RAK Airventure’ എന്ന പദ്ധതി പ്രഖ്യാപിച്ചത്. 10 മിനിറ്റ് ദൈർഘ്യമുള്ള ഈ ബലൂൺ യാത്രയ്ക്ക് 75 ദിർഹമാണ് ചാർജ്. എല്ലാ ദിവസവും വൈകുന്നേരം 5 മുതൽ 7 വരെയാണ് ഇതിന്റെ പ്രവർത്തനസമയം.
റാസൽഖൈമയിൽ ലഭ്യമാകുന്ന ഒന്നിലധികം വ്യോമയാന സാഹസിക അനുഭവങ്ങളിൽ ആദ്യത്തേതായിരിക്കും ഈ ആകർഷണം.