അന്തരിച്ച മുൻ യു എ ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്, ഇന്ന് ഐക്യരാഷ്ട്ര പൊതുസഭയിൽ അനുശോചനമർപ്പിക്കും..

അന്തരിച്ച മുൻ യു എ ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന് ഐക്യരാഷ്ട്ര പൊതുസഭയിൽ ഇന്ന് മെയ് 20 വെള്ളിയാഴ്ച അനുശോചനം അർപ്പിക്കും. ആദരസൂചകമായി യുഎൻ ജനറൽ അസംബ്ലി അംഗങ്ങളും സ്ഥിരം പ്രതിനിധികളും രാവിലെ 9 മണിക്ക് ജനറൽ അസംബ്ലി ഹാളിൽ ഒരു മിനിറ്റ് മൗനം ആചരിക്കും. കൂടാതെ, ന്യൂയോർക്കിലെ ആസ്ഥാനത്ത് യുഎൻ പതാക പകുതി താഴ്ത്തിക്കെട്ടും.

യു.എ.ഇ സർക്കാരിനോടും ജനങ്ങളോടും അനുശോചനം പ്രകടിപ്പിക്കാനും ഷെയ്ഖ് ഖലീഫയുടെ പാരമ്പര്യവും നേട്ടങ്ങളും പ്രതിഫലിപ്പിക്കാനും അനുസ്മരണ വേളയിൽ അംഗരാജ്യങ്ങളും യുഎൻ ജനറൽ അസംബ്ലിയിലെ അഞ്ച് പ്രാദേശിക ഗ്രൂപ്പുകളുടെ തലവന്മാരും യുഎസ് സ്ഥിരം പ്രതിനിധിയും പ്രസ്താവനകൾ നടത്തും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!