യു.എ.ഇ യിൽ ഇന്ന് ചൂടും പൊടിയും ഈർപ്പവും നിറഞ്ഞ കാലാവസ്ഥ ആയിരിക്കുമെന്ന് പ്രവചനം. നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) അനുസരിച്ച്, അൽ ഐൻ ഉൾപ്പെടെ രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ ചൂട് 46 ഡിഗ്രി സെൽഷ്യസിൽ എത്തും. ദുബായിലും അബുദാബിയിലും ഏറ്റവും ഉയർന്ന താപനില 40 ഡിഗ്രി സെൽഷ്യസ് ആയിരിക്കും.
25 മുതൽ 90 ശതമാനം വരെ ഈർപ്പത്തിന്റെ അളവ് ദിവസം മുഴുവൻ ഉയരാനും സാധ്യതയുള്ളതായി മുന്നറിപ്പ് ഉണ്ട്.